പൂത്തുമ്പിയും കുര്‍ള മമ്മിയും തല്ക്കാലം ഇന്ത്യയിലേക്കില്ല; ടിക് ടോക്കില്‍ പ്രതികരണവുമായി ഐടി മന്ത്രി

ദേശീയ സുരക്ഷാ ആശങ്കകള്‍ കാരണം 2020 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ചൈന ആപ്പായ ടിക് ടോക് നിരോധിച്ചത്

പൂത്തുമ്പിയും കുര്‍ള മമ്മിയും തല്ക്കാലം ഇന്ത്യയിലേക്കില്ല; ടിക് ടോക്കില്‍ പ്രതികരണവുമായി ഐടി മന്ത്രി
dot image

ചൈനീസ് ഷോര്‍ട്ട്-വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനുള്ള ഒരു നീക്കവും ഇല്ലെന്ന് കേന്ദ്ര ഐടി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്, വോഡഫോണ്‍ എന്നിവയുള്‍പ്പെടെ ഏതാനും ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ കഴിഞ്ഞ മാസം ടിക് ടോക്കിന്റെ വെബ്സൈറ്റ് ഹ്രസ്വകാലത്തേക്ക് ആക്സസ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ടിക് ടോക് ഇന്ത്യയില്‍ വീണ്ടും വരാന്‍ പോകുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ദേശീയ സുരക്ഷാ ആശങ്കകള്‍ കാരണം 2020 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 59 ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ചൈനയുടെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്പ്. തുടര്‍ന്ന് ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്തു. 2021 ജനുവരിയില്‍ കേന്ദ്രം നിരോധനം നിലവില്‍ വന്നു. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യ ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു.

2020ലെ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഹെലോ, ക്യാപ്കട്ട് പോലുള്ള മറ്റ് ബൈറ്റ്ഡാന്‍സ് ആപ്പുകളും നിര്‍ത്തലാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബൈറ്റ്ഡാന്‍സ് ഇന്ത്യയിലെ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ റെസ്സോയും അടച്ചുപൂട്ടിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: TikTok Ban In India, Says IT Minister Ashwini Vaishnaw

dot image
To advertise here,contact us
dot image