

ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും വന്‍ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ സെന്‍സെക്സ് 76 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
അമേരിക്കന്‍ കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷയില്‍ അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാണ് ഇന്ന് ഏഷ്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അത് ഓഹരിവിപണിയെയും ബാധിച്ചു.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക്, അദാനി പോര്‍ട്സ്, എല്‍ ആന്റ് ടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്സ് ഓഹരികള്‍ നഷ്ടത്തിലാണ്.
അതേസമയം ഡോളറിനെതിരെ രൂപയ്ക്കും മുന്നേറ്റം. ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും ഉയര്‍ന്നു. 0.51 ശതമാനം നേട്ടത്തോടെ ബാരലിന് 66.36 എന്ന നിലയിലായി വില. സ്വര്‍ണവിലയും സര്‍വകാല റെക്കോര്‍ഡിലെത്തി ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,8800 രൂപയായി.
Content Highlights: Huge jump in stock market Rupee also gains against dollar