

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ.
ഒന്നാമനായിരുന്ന ഇന്ത്യയുടെ ഇഷാന്‍ കിഷനെ പിന്തള്ളി 897 റേറ്റിംഗ് പോയിന്‍റുകളോടെയാണ് അഭിഷേക് വീണ്ടും ഒന്നാമത് എത്തിയത്. 883 പോയിന്‍റുള്ള പാകിസ്ഥാൻ നായകൻ സാഹിബ്സാദ ഫർഹാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
പരിക്കുമൂലം പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രം കളിച്ച ഇഷാൻ കിഷന്‍ രണ്ടു സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങി മൂന്നാം സ്ഥാനത്തായി. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാനാവാതിരുന്ന ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ താഴേക്കിറങ്ങി 758 പോയിന്‍റോടെ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ തിലക് വര്‍മ പത്താം സ്ഥാനം നിലനിര്‍ത്തി.
ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 20-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ന്യൂസിലൻഡ് താരം ഫിൻ അലൻ മൂന്ന് സ്ഥാനങ്ങൾ കയറി 25-ാം സ്ഥാനത്തെത്തി.
ബൗളിംഗ് റാങ്കിംഗിൽ അർഷ്ദീപ് സിംഗ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തിയപ്പോൾ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്‍റ്നർ ഏഴ് സ്ഥാനങ്ങൾ കയറി ഏഴാമതെത്തി.
ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസൻ ടെസ്റ്റ് ബൗളർമാരുടെ ഐസിസി റാങ്കിംഗിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇതോടൊപ്പം ഓൾറൗണ്ടർമാരുടെ പട്ടികയിലും യാൻസൻ ഒന്നാമതെത്തി.
കഴിഞ്ഞ നാല് വർഷത്തിലേറെയായി രവീന്ദ്ര ജഡേജ നിലനിർത്തിയിരുന്ന ഒന്നാം സ്ഥാനമാണ് യാൻസൻ സ്വന്തമാക്കിയത്.
content highlights:abhishek sharma t20 rankings first spot sanju samson climb