
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സി(AI)നെതിരെ സംസാരിക്കുന്നവരുടെ ഏറ്റവും വലിയ പരാതി എല്ലാവരുടെയും ജോലി കളയാന്‍ AI കാരണമാകുന്നുവെന്നാണ്. എന്നാല്‍ ഇനി മുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് AI. ലിങ്ക്ഡ്ഇനിനും എലോണ്‍ മസ്‌കിന്റെ X ആപ്പിലെ ജോബ് സെര്‍ച്ച് ഓപ്ഷനും എതിരാളികളാകുന്ന ഒരു പ്ലാറ്റ്ഫോം AI നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഓപ്പണ്‍ എഐയുടെ ജോബ് പോര്‍ട്ടിന് ഇതുവരെ പേരിട്ടിട്ടില്ല. സ്വന്തം സ്ഥാപനങ്ങള്‍ക്കായി വൈദഗ്ധ്യമുള്ള AI തൊഴിലാളികളെ ലഭ്യമാക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കൂടാതെ എഐയുടെ വ്യാപനം എല്ലായിടത്തും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പോര്‍ട്ടലുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ടെക്‌നിക്കല്‍ വിദഗ്ദര്‍ പറയുന്നു.
ഒരു കമ്പനിക്ക് ആവശ്യമായ AI തൊഴിലാളികളെ കണ്ടെത്തി കൊടുക്കുക എന്നതാണ് ഈ ജോബ് പോര്‍ട്ടലിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. AI കഴിവുകള്‍ ആവശ്യമുള്ള കമ്പനികളുമായി ബന്ധപ്പെടാനും പ്രവര്‍ത്തിക്കാനും ആളുകളെ കണ്ടെത്തുക എന്നതാണ് ഈ പോര്‍ട്ടലിന്റെ പ്രധാന ലക്ഷ്യം.
ഒരു കമ്പനിക്ക് ഏത് തരത്തിലുള്ള തൊഴിലാളിയെയാണ് വേണ്ടതെന്നും ഒരു തൊഴിലാളിയുടെ കഴിവിനുള്ള ജോലി ഏതൊക്കെയാണെന്നും കണ്ടെത്തി കൊടുക്കുക എന്നതാണ് ഈ പോര്‍ട്ടല്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഓപ്പണ്‍ എഐയുടെ പ്രധാന എതിരാളി ലിങ്ക്ട്ഇന്‍ ആണ്. ഈ AI പോര്‍ട്ടലില്‍ ഇടപെടലുകള്‍ എങ്ങനെയെന്ന് എന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.
Content Highlights: openAI Will Soon Rival LinkedIn With Its Own AI-Powered Platform