ഐഫോൺ 17 സീരീസ് ലോഞ്ചിന് ഒരു ദിവസം മാത്രം; മറ്റൊരു നാഴികക്കല്ലുകൂടി കടന്ന് ആപ്പിൾ

ഐഫോൺ 17 സീരീസുകളുടെ ലോഞ്ച് നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ആപ്പിൾ

ഐഫോൺ 17 സീരീസ് ലോഞ്ചിന് ഒരു ദിവസം മാത്രം; മറ്റൊരു നാഴികക്കല്ലുകൂടി കടന്ന് ആപ്പിൾ
dot image

ആഗോളതലത്തിൽ പുതിയ ഐഫോൺ 17 സീരീസുകളുടെ ലോഞ്ച് നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ആപ്പിൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ മാത്രം ഒമ്പത് ബില്യണിലധികം വാർഷിക വിൽപനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഐഫോണിനാണ് വമ്പൻ സെയിൽ നടന്നത്. ഇതാണ് ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിലെ ഏഴു ശതമാനത്തോളവുമെന്ന് കൗണ്ടർ പോയിന്റ് റിസർച്ച് ഡാറ്റ പറയുന്നു. അതേസമയം ഇന്ത്യയിൽ മാക്ബുക്കിന്റെ ആവശ്യകതയിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 മാർച്ച് മുതലുള്ള കണക്കുപ്രകാരം ആപ്പിളിന്റെ റെവന്യുവിൽ 13 ശതമാനം വർദ്ധനവാണ് പന്ത്രണ്ട് മാസം കൊണ്ട് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന വിൽപന എട്ടു ബില്യൺ ഡോളറായിരുന്നു. ഇന്ത്യയിൽ വന്നതിന് ശേഷം ആപ്പിൾ ഉത്പന്നങ്ങൾക്കുള്ള ജനപ്രീതിക്ക് വലിയ വർധനവ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നതോടെ വരും വർഷങ്ങളിലും വലിയ ലാഭമുകാകും എന്ന പ്രതീക്ഷിയാലാണ് കമ്പനി.

ചൈന അടക്കമുള്ള മറ്റ് പല രാജ്യങ്ങളിലും ആപ്പിളിന്റെ വിൽപനയിലുണ്ടായ ഇടിവുണ്ടായ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. ചൈനയിൽ ഷവോമിയാണ് ആപ്പിളിന് വെല്ലുവിളി ഉയർത്തിയത്. രണ്ട് വർഷത്തോളം വലിയ തിരിച്ചടി നേരിട്ട ആപ്പിളിന് ചൈനയിൽ ഇത്തവണ വരുമാനത്തിൽ 4.4 ശതമാനം ഉയർച്ച ഈ വർഷം ജൂൺ അവസാനത്തോടെ ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ മൂന്നുവർഷത്തിൽ ഇന്ത്യയിലെ വരുമാനം 1.5 ഇരട്ടിയാണ് വർദ്ധിച്ചത്. നിലവിൽ ആപ്പിൾ ഐഫോൺ ഉത്പാദനം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. അഞ്ചിൽ ഒരു ഐഫോൺ നിർമിക്കുന്നത് രാജ്യത്താണ്. തമിഴ്‌നാട്ടിലും കർണാടകയിലും അടക്കമുള്ള അഞ്ചോളം ഫാക്ടറികളിലാണ് നിർമാണം നടക്കുന്നത്.

കഴിഞ്ഞാഴ്ച ബെംഗളുരുവിലും പൂനെയിലും രണ്ട് സ്റ്റോറുകൾ കൂടി ആപ്പിൾ തുറന്നിട്ടുണ്ട്. 2020ലാണ് ആപ്പിൾ ആദ്യ ഓൺലൈൻ സ്‌റ്റോർ തുറക്കുന്നത്. 2023ൽ സിഇഒ ടിം കുക്ക് മുംബൈയിലും ന്യൂഡൽഹിയിലും സ്‌റ്റോറുകൾ ഉദ്ഘാടനം ചെയ്തു. നിലവിൽ നോയിഡയിലും മുംബൈയിൽ രണ്ടാമത്തെ സ്‌റ്റോറും ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി.
Content Highlights: Apple India reached another milestone says Bloomberg Report

dot image
To advertise here,contact us
dot image