കയ്യില്‍ നിന്ന് പണം വെള്ളം പോലെ ഒഴുകുകയാണെന്ന് തത്തക്കാരന്‍ പറഞ്ഞു; അത് സത്യമായിരുന്നു: ദിയ കൃഷ്ണ

കുഞ്ഞ് ജനിക്കും മുന്നേ തന്നെ ജീവിതത്തിൽ വലിയ ഒരു പാഠം പഠിപ്പിക്കുമെന്ന് തത്തക്കാരൻ പറഞ്ഞു

കയ്യില്‍ നിന്ന് പണം വെള്ളം പോലെ ഒഴുകുകയാണെന്ന് തത്തക്കാരന്‍ പറഞ്ഞു; അത് സത്യമായിരുന്നു: ദിയ കൃഷ്ണ
dot image

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വാർത്തയായിരുന്നു. സ്ഥാപനത്തിലെ മുൻ ജീവനക്കാരായിരുന്നു തട്ടിപ്പ് നടത്തിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഭാവി പ്രവചിക്കുന്ന തത്തക്കാരന്‍ കൈ നോക്കി ലക്ഷണം പറഞ്ഞിരുന്നുവെന്നും കയ്യില്‍ നിന്ന് പണം വെള്ളം പോലെ ഒഴുകുകയാണെന്ന് അയാള്‍ സൂചിപ്പിച്ചിരുന്നെന്നും പറയുകയാണ് ദിയ കൃഷ്ണ. അന്ന് അയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പുതന്നെ ജീവിതത്തിൽ വലിയ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ദിയ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'തത്തക്കാരൻ നമ്മുക്ക് കോമഡി അല്ലേ. ഹാപ്പി ഹസ്ബൻസ് സിനിമയിലെ കോമഡി സീൻ പോലെ ആയിരുന്നു എനിക്ക്. ചെന്നൈയിലെ ഒരു വ്ലോഗിൽ തത്തക്കാരനുമായി സംസാരിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോ പിന്നീട് കണ്ടപ്പോൾ ആണ് എനിക്ക് തോന്നിയത് സത്യമായിരുന്നു എന്ന്. കുഞ്ഞ് ആണ് ആണോ പെണ്ണ് ആണോ എന്ന് ചോദിക്കുമ്പോൾ പുള്ളി പറയുന്നുണ്ട് ഇത് പെണ്ണാണോ എന്ന ചോദ്യമേ ഇല്ല ആണ്‍കുട്ടിയാണെന്ന്. അന്ന് മൂന്നോ നാലോ മാസം ഗര്‍ഭിണിയായിരുന്നു. അന്ന് മറ്റൊരു കാര്യം കൂടെ അയാള്‍ പറഞ്ഞിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് ഒരുമാസം മുന്‍പേ എന്നെ ജീവിതത്തില്‍ വലിയൊരു കാര്യം പഠിപ്പിക്കുമെന്ന് ആയിരുന്നു അത്. അന്ന് ഞാന്‍ വിചാരിച്ചത് മാതൃത്വത്തെ കുറിച്ചായിരിക്കുമെന്നാണ്.'

വേറെ ഒന്ന് പറഞ്ഞത് എന്റെ കയ്യിൽ നിന്ന് പൈസ ഇപ്പോൾ വെള്ളം പോലെ ഒഴുകി പോകുകയാണ് അത് അറിയുന്നില്ല എന്നാണ്. ഞാൻ അന്ന് അശ്വിനോട് ഷോപ്പിംഗ് ആണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞു ചിരിച്ചു. പിന്നീട് ജൂണിലാണ് ഈ പെണ്ണുങ്ങളുടെ കേസ് തൂക്കിയത്. കയ്യിൽ നിന്ന് വെള്ളം പോലെ പൈസ ഒഴുകി.. ഞാൻ അറിഞ്ഞില്ല. പുള്ളി പറഞ്ഞത് സത്യമായിരുന്നു,'ദിയ കൃഷണ പറഞ്ഞു.

Content Highlights: diya krishna said that fortune teller prediction come true

dot image
To advertise here,contact us
dot image