
ഇരുപത് വർഷം മുമ്പേ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കായി പുറത്തിറക്കിയ ഒരു ഫീച്ചറുണ്ട്, ഫേസ്ബുക്ക് ഉപയോഗിക്കാൻ തുടങ്ങി കുറച്ച് കാലമായവർക്കൊക്കെ പരിചയമുണ്ടാവും പഴയ Poke ബട്ടൻ. യുവാക്കളായ ഉപഭോക്താക്കളെ ആകർഷിക്കാനായി വമ്പൻ അപ്‌ഡേറ്റായി ഈ Poke ബട്ടനെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഫേസ്ബുക്ക്. Poke ഫീച്ചർ വന്നതിന് പിന്നാലെ പലർക്കും അതൊരു ശല്യമായി തീരുകയാണ് മുമ്പ് ഉണ്ടായത്. യു ഹാവ് എ നോട്ടിഫിക്കേഷൻ, സംവൺ Poked യൂ എന്ന മെസേജ് പലരും കണ്ടിട്ടുണ്ടാവും. ഇപ്പോൾ കുറച്ച് കാലമായി ഈ ഫീച്ചറിനെ ഒന്ന് ഒഴിവാക്കി നിർത്തിയിരിക്കുകയായിരുന്നു ഫേസ്ബുക്ക് എന്ന എഫ്ബി. പക്ഷേ മുമ്പത്തേപ്പോലെയല്ല ഇത്തവണ ഈ ഫീച്ചറിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.
യഥാർത്ഥത്തിൽ ഈ ഫീച്ചർ ഫേസ്ബുക്കിൽ നിന്നും ഒഴിവാക്കിയിട്ടില്ലായിരുന്നു. മാറ്റങ്ങളോടെ ഈ ഫീച്ചർ വീണ്ടും ഫേസ്ബുക്കിന്റെ ഭാഗമായിരിക്കുകയാണ്. നിലവിൽ നിങ്ങൾക്ക് ആരൊക്കെ നിങ്ങളെ Poke ചെയ്തുവെന്ന് അറിയാൻ കഴിയുന്നതിനൊപ്പം നിങ്ങളുടെ മറ്റ് ഫ്രണ്ട്‌സിനെ Poke ചെയ്യാനും കഴിയും എന്നായിരുന്നു ഈ അപ്പ്‌ഡേറ്റ് പ്രഖ്യാപിച്ചുള്ള കമ്പനിയുടെ പോസ്റ്റ്. 'Pokes count' കാണിക്കുന്ന ഒരു പേജ് തന്നെ ഫേസ്ബുക്ക് സജ്ജീകരിച്ചിട്ടുണ്ട്. യൂസർമാർക്ക് നോട്ടിഫിക്കേഷനും കൃത്യമായി ലഭിക്കും.
കഴിഞ്ഞവർഷം Poke ഉപയോഗത്തിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് ഉണ്ടായത്. 13 ഇരട്ടിയെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സമൂഹമാധ്യമമാണ് ഫേസ്ബുക്ക്. മുഴുവൻ ജനസംഖ്യയുടെയും മൂന്നിലൊരു ഭാഗം മാസത്തിൽ ഒരു തവണയെങ്കിലും ലോഗിൻ ചെയ്യാറുണ്ടെന്നാണ് കണക്കുകൾ. പക്ഷേ നിലവിൽ ഫേസ്ബുക്കിലെ യുവാക്കളുടെ എണ്ണം വളരെയധികം കുറവാണ്. ഇതുകൂടി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം.
മെറ്റാ സിഇഒയായ മാർക്ക് സക്കർബർഗ് Poke ബട്ടൻ കൂടാതെ ഫ്രണ്ട്‌സ് ടാബ് കൂടി റീഇൻട്രോഡ്യൂസ് ചെയ്യാൻ പോകുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്നു.
Content Highlights: Facebook gave a remarkable comeback to Poke feature