നിരവധി എഐ ഫീച്ചറുകള്‍; വിവോയുടെ പുതിയ രണ്ടു ഫോണുകള്‍ എത്തുന്നു

ലോഞ്ച് അടുത്ത തിങ്കളാഴ്ച

dot image

വിവോയുടെ പുതിയ രണ്ട് മോഡലുകളായ വിവോ എക്സ് ഫോള്‍ഡ് 5, വിവോ എക്സ്200 എഫ്ഇ ജൂലൈ 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വിവോ എക്സ് ഫോള്‍ഡ് 5ന് ഏകദേശം 1,39,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അതേസമയം വിവോ എക്സ് 200 എഫ്ഇയുടെ വില 54,999 രൂപയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

80w വയേര്‍ഡ് ചാര്‍ജിങ്ങും 40w വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുമുള്ള 6000mah ഡ്യുവല്‍-സെല്‍ ബാറ്ററിയാണ് വിവോ എക്സ് ഫോള്‍ഡ് 5 ലുള്ളത്. വിവോ എക്സ് ഫോള്‍ഡ് 5, കോംപാക്റ്റ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോള്‍ഡ് ചെയ്യുമ്പോള്‍ ഇതിന്റെ വീതി 0.92 സെന്റീമീറ്റര്‍ ആണ്. തുറക്കുമ്പോള്‍ വീതി 0.34 സെന്റിമീറ്റര്‍ ആയി കുറയും. ഫോട്ടോഗ്രാഫിക്കായി, വിവോ എക്സ് ഫോള്‍ഡ് 5ല്‍ ZEISS ഒപ്റ്റിക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ട്.

ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP ടെലിഫോട്ടോ കാമറയും സോണി IMX882 സെന്‍സറും സോണി IMX921 സെന്‍സറുമുള്ള 50MP പ്രൈമറി അള്‍ട്രാ-സെന്‍സിംഗ് VCS ബയോണിക് കാമറയും 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസുമുള്ള 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറയും ഉള്‍പ്പെടുന്നു. ഫോട്ടോ എഡിറ്റിങ്ങിനുള്ള AI ഇമേജ് സ്റ്റുഡിയോ ടൂളുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

വിവോ എക്സ് 200 എഫ്ഇ 6.31 ഇഞ്ച് ഡിസ്‌പ്ലേ, 186 ഗ്രാം ഭാരം, 0.799 സെന്റീമീറ്റര്‍ വീതിയുമുള്ള ഫോണാണ്. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, വിവോ എക്സ് 200 എഫ്ഇയില്‍ OIS സഹിതമുള്ള 50MP പ്രധാന കാമറ, 50MP ടെലിഫോട്ടോ കാമറ, പിന്നില്‍ 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 8MP അള്‍ട്രാ-വൈഡ് ലെന്‍സ് എന്നിവ ZEISS-മായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 9300 പ്ലസ് പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

Content Highlights: vivo x fold 5 x200 fe launching in india on july 14

dot image
To advertise here,contact us
dot image