
ഓപ്പോയുടെ പുതിയ സീരീസ് ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയിലെത്തും. റെനോ 14 5g, റെനോ 14 പ്രോ 5g
ഫോണുകളാണ് ഈ സീരിസിന് കീഴില്‍ ലോഞ്ച് ചെയ്യുന്നത്. എഐ കേന്ദ്രീകൃത ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റാന്‍ഡേര്‍ഡ് റെനോ 14 5g ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 8350 ചിപ്‌സെറ്റ് ആയിരിക്കും കരുത്തുപകരുക. അതേസമയം റെനോ 14 പ്രോ 5g വേഗതയേറിയ ഡൈമെന്‍സിറ്റി 8450 SoCയില്‍ പ്രവര്‍ത്തിക്കാനാണ് സാധ്യത. വില ഏകദേശം 40,000ന് മുകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
റെനോ 14 ന് 6.59 ഇഞ്ച് ഫ്ലാറ്റ് OLED സ്‌ക്രീനും പ്രോ വേരിയന്റിന് 6.83 ഇഞ്ച് വലിയ OLED പാനലും ഉണ്ടായിരിക്കാം. കൂടുതല്‍ പ്രൊട്ടക്ഷനായി ഓപ്പോ സ്വന്തം ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിക്കുന്നുണ്ട്. റെനോ 14 5gയില്‍
80W വയര്‍ഡ് ചാര്‍ജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി ഉണ്ടായിരിക്കും. റെനോ 14 പ്രോയില്‍ അല്‍പ്പം വലിയ 6,200mAh ബാറ്ററി ഉണ്ടാവാനാണ് സാധ്യത.
റെനോ 14 പ്രോയ്ക്ക് പിന്നില്‍ നാല് 50 മെഗാപിക്സല്‍ സെന്‍സറുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. റെനോ 14 5gയില്‍ 50 മെഗാപിക്സല്‍ സോണി IMX882 സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 50 മെഗാപിക്സല്‍ ടെലിഫോട്ടോ യൂണിറ്റ് എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 മെഗാപിക്സല്‍ ഫ്രണ്ട് ഫേസിങ് കാമറ രണ്ട് ഫോണുകളിലും ഉണ്ടായിരിക്കും.
Content Highlights: oppo reno 14 and reno 14 pro india launch tomorrow