വണ്‍പ്ലസിന്റെ പുതിയ മോഡലെത്തുന്നു; വിശദാംശങ്ങള്‍

വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

dot image

വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ഒരു കോംപാക്ട് ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഡ്യുവല്‍ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഇന്ത്യയില്‍ ഫോണിന് ഏകദേശം 45,000 രൂപ വില വരുമെന്നാണ് കരുതുന്നത്.

പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്‌ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്‌പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക.

ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. മള്‍ട്ടി ടാസ്‌കിങ്, എഐ സവിശേഷതകള്‍ എന്നിവയാകാം ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

Content Highlights: OnePlus 13s Price In India, Launch Date, Design, Size

dot image
To advertise here,contact us
dot image