മെറ്റയ്ക്കും ​ഗൂ​ഗിളിനും പുതിയ എതിരാളി; ആപ്പിൾ സ്മാർ‌‌ട്ട് ​ഗ്ലാസ് അമ്പരപ്പിക്കുമോ?

എഐ വികസിപ്പിച്ച ഹാർഡ്‌വെയറുള്ള പുതിയ ഗ്ലാസുകൾ ആപ്പിളിന്റെ ഒരു പുതിയ മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്

dot image

2026ന്റെ അവസാനത്തോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്ലൂംബെർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആപ്പിളിന്റെ പുതിയ വാച്ച് മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്കും, ഗൂഗിളിന്റെ എക്‌സ്ആർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഉപകരണങ്ങൾക്കും വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ആപ്പിളിന്റെ പുതിയ പ്രൊജക്ട് ഏറ്റവും വേഗത്തിലാക്കാൻ എഞ്ചിനീയർമാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

എഐ വികസിപ്പിച്ച ഹാർഡ്‌വെയറുള്ള പുതിയ ഗ്ലാസുകൾ ആപ്പിളിന്റെ മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ നിലവിലുള്ള ബെൽറ്റ്-ഇൻ ക്യാമറയുള്ള ആപ്പിൾ വാച്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നതുൾപ്പെടെയുള്ള മറ്റ് പദ്ധതികൾ കമ്പനി ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.


ആപ്പിൾ പുറത്തിറക്കാൻ ശ്രമിക്കുന്ന സ്മാർട്ട് ഗ്ലാസുകൾക്ക് നിലവിൽ N50 എന്നായിരുന്നു പേര് നൽകിയിരുന്നത്, എന്നാൽ ഇപ്പോൾ ഈ പ്രോജക്ടിന് N401 എന്നാണ് കോഡ് നാമം നൽകിയിരിക്കുന്നത്. ക്യാമറ, മൈക്ക്, ബിൽറ്റ് ഇൻ സ്പീക്കർ എന്നീ സംവിധാനങ്ങളെല്ലാം ഗ്ലാസിൽ ഉണ്ടായിരിക്കും. ഇത് സിരി വഴി വോയിസ് ഇൻപുട്ട് സ്വീകരിക്കുകയും, മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും. ഫോൺ കോൾ ചെയ്യാൻ, പാട്ട് കേൾക്കുക, ടേൺ ബൈ ടേൺ നാവിഗേഷൻ ഏകോപിപ്പിക്കുക, തത്സമയ ഭാഷാ വിവർത്തനം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഗ്ലാസിന്റെ സവിശേഷതകൾ.


ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇത്തരം ഉൽപന്നങ്ങളുടെ കാര്യത്തിൽ ആപ്പിൾ എപ്പോഴും രഹസ്യ സ്വഭാവം നിലനിർത്താറുണ്ട്. എന്നാൽ ബ്ലൂബെർഗിന്റെ റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കും എന്നതിലുപരി നിങ്ങളുടെ ഗ്ലാസുകൾക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടായിരിക്കും.

Content Highlight; Apple Could Launch Smart Glasses Next Year to Compete with Google and Meta.

dot image
To advertise here,contact us
dot image