ശമ്പളം കൂടുന്നു, സേവിങ്സ് പൂജ്യം! 30 വയസ്സിലെ ഈ അബദ്ധങ്ങൾ ഒഴിവാക്കു

എസ്‌ഐപികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഡക്സ് ഫണ്ടുകൾ,ഇടിഎഫ് തുടങ്ങിയവ തുടക്കക്കാർക്ക് പ്രയോജനപ്പെടും

ശമ്പളം കൂടുന്നു, സേവിങ്സ് പൂജ്യം! 30 വയസ്സിലെ ഈ അബദ്ധങ്ങൾ ഒഴിവാക്കു
ജാസ്മിൻ ജമാൽ
1 min read|26 Feb 2026, 04:57 pm
dot image

30 വയസാകുമ്പോൾ, ശമ്പളം കൂടുന്നുണ്ടെങ്കിലും സമ്പാദ്യം കാണുമ്പോൾ ഉത്കണ്ഠ ഉണ്ടാകാറുണ്ടോ? 30 വയസ് എന്നത് ജീവിതത്തിലെ ഒരു പ്രധാന സാമ്പത്തിക വഴിത്തിരിവാണ് . ഈ കാലഘട്ടത്തിലാണ് കരിയർ സ്ഥിരത കൈവരിക്കേണ്ടത്. കൂടാതെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർധിക്കുന്നു,കുടുംബ പ്രതിബദ്ധതകൾ കൂടുന്നു, ദീർഘകാല ബാധ്യതകൾ ആരംഭിക്കുന്നു. അങ്ങനെ 30 ഒരു നിർണ്ണായകമായ ഫിനാൻഷ്യൽ ടെർണിങ് പോയിൻ്റ് ആണ് .

financial planning

ഈ സമയത്ത് നിങ്ങൾക്ക് ഘടനാപരമായ ഒരു സാമ്പത്തിക ആസൂത്രണം ഇല്ലെങ്കിൽ, സമ്പത്ത് കെട്ടിപ്പടുക്കാൻ സാധിക്കില്ല. ഉയർന്ന വരുമാനം മാത്രം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നില്ല. 30 വയസ്സിലുണ്ടാകുന്ന സാമ്പത്തിക പിഴവുകൾ 40–45 വയസിലേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള സ്ട്രെസ് ആയും മാറും. ഈ കാലഘട്ടത്തിനുള്ളിൽ തന്നെ സേവിംഗ്സ്, നിക്ഷേപങ്ങൾ, റിസ്ക് മാനേജ്മെൻ്റ് എന്നിവ കൃത്യമായി സംഘടിപ്പിക്കണം.

emergency fund

30 വയസിന് മുമ്പ് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ചെയ്യേണ്ട 5 പ്രൊഫഷണൽ ഘട്ടങ്ങൾ പരിശോധിക്കാം

എമർജൻസി ഫണ്ട് സജ്ജമാക്കുക

സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുള്ള ആദ്യ ഘടകം എമർജൻസി ഫണ്ട് തന്നെയാണ്. കുറഞ്ഞത് 3-6 മാസത്തെ അത്യാവശ്യ ചെലവുകൾ ലാഭിക്കണം എന്നർത്ഥം. പെട്ടെന്നു ജോലി നഷ്ടപ്പെടുകയോ ഒരു മെഡിക്കൽ അത്യാവശം വരികയോ ചെയ്താൽ ഈ ഫണ്ട് നിങ്ങളെ സഹായിക്കും. ഇത് നിക്ഷേപം അല്ല,ലിക്വിഡിറ്റി ഉള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ലിക്വിഡ് ഫണ്ട് തന്നെ വെക്കണം. എന്നാൽ മാത്രമേ കൃത്യ സമയത്ത് പ്രയോജനപ്പെടുകയുള്ളൂ.

ഇൻഷുറൻസ്

ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതിൻ്റെ ആവശ്യകത ഉറപ്പായും മനസിലാക്കണം. മനസിലാക്കിയാൽ മാത്രം പോരാ എടുക്കുകയും വേണം. ലൈഫ് ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും അത്യാവശ്യമാണ്. ഇതിനു പുറമെ കുടുംബത്തിനായി ടേം ഇൻഷുറൻസ് എടുക്കാൻ പറ്റിയാൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറായി. ആശുപത്രി ചിലവുകൾ കയ്യിലേക്ക് ബില്ലായി കിട്ടുമ്പോൾ അതിനു മുന്നിൽ പകച്ചു നിൽക്കുന്നതിനു പകരം നിങ്ങളുടെയും കുടുംബത്തിൻ്റെയും സുരക്ഷയ്ക്കായി ആരോഗ്യം , ലൈഫ് ഇൻഷുറൻസുകൾ ഈ പ്രായത്തിനുള്ളിൽ തന്നെ എടുക്കേണ്ടതുണ്ട്. ഇനി നിങ്ങൾക്ക് 30 വയസിന് താഴെയാണ് പ്രായമെങ്കിൽ പോളിസിയുടെ പ്രീമിയവും കുറവായിരിക്കും എന്നത് കൂടി ഓർക്കുക.

insurance

നിക്ഷേപം

30-35 വയസിൽ തുടങ്ങിയ നിക്ഷേപങ്ങൾ ദീർഘകാല നേട്ടം നൽകും. എസ്‌ഐപികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഡക്സ് ഫണ്ടുകൾ,ഇടിഎഫ് തുടങ്ങിയവ തുടക്കക്കാർക്ക് പ്രയോജനപ്പെടും. വെറും 100 രൂപ മുതൽ പ്രതിമാസം തുടങ്ങാവുന്ന എസ്‌ഐപികൾ ഉണ്ട്. അച്ചടക്കത്തോടെയുള്ള നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കി തരും.

ഡെറ്റ് മാനേജ്മെൻ്റ് / ക്രെഡിറ്റ് നിയന്ത്രണം

ക്രെഡിറ്റ് കാറുകൾ വമ്പൻ ഓഫറുകൾ ഈ സമയത്ത് നിങ്ങൾക്ക് ആവശ്യമായ കാർഡുകൾ മാത്രം തിരഞ്ഞെടുത്ത് അവ വളരെ ഡിസിപ്ലിൻഡ് ആയി നൽകണം. അഥായത് നിങ്ങൾക്ക് ലഭ്യമായ ക്രെഡിറ്റിൻ്റെ 30% താഴെയാണ് ശരി ക്രെഡിറ്റ് ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് കാർഡിൻ്റെ പരിധി 1,00,000 ആണെങ്കിൽ, 30,000 നിങ്ങൾക്ക് സുരക്ഷിതം. ഇത് ശരിയായ രീതിയിൽ മൈൻറൈൻ ചെയ്താൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും സാധിക്കും.

SIP

ഒന്നിലധികം വരുമാന മാർഗങ്ങൾ

ഈ പ്രായത്തിൽ ഒരൊറ്റ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് അൽപ്പം റിസ്ക് ആണ്. ഒന്നിലധികം വരുമാനം മരഗാനങ്ങൾ കണ്ടത്തുന്നത് നിങ്ങൾക്ക് സാമ്പത്തികമായ പിന്തുണക്കൊപ്പം ഒരു ആത്മവിശ്വാസം കൂടി നൽകും. ഫ്രീലാൻസിംഗ്, ഓൺലൈൻ ബിസിനസ്സ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്തണം.

ബോണസ് ടിപ്പ്

30 നു മുമ്പ് സാമ്പത്തിക അച്ചടക്കം വികസിപ്പിക്കുക.നിങ്ങളുടെ ദൈനം ദിന ചിലവുകളും മറ്റും കൃത്യമായി ട്രാക്ക് ചെയ്യണം .ബഡ്ജറ്റിംഗ് ശീലം വികസിപ്പിക്കുക. ഇത് സാമ്പത്തിക നിയന്ത്രണവും വ്യക്തതയും നൽകും. ഇനി നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ നിർവ്വചിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്: റിട്ടയർമെൻ്റ് ഫണ്ടുകൾ ,കുട്ടികളുടെ വിദ്യാഭ്യാസം ,വീട് വാങ്ങൽ, വലിയ യാത്രകൾ എന്നിവ.

FINANCIAL PLANNING

ഈ പറഞ്ഞ 5 കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്താൽ നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാകും. സമ്മർദ്ധം കുറയും, കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പായിരിക്കും. സാമ്പത്തിക വിജയം നേടാൻ പ്ലാനിംഗ് മാത്രം മതിയാകില്ല നടപ്പാക്കലും കൂടി വേണം എന്നത് മനസിലാക്കുക. നിങ്ങളുടെ സാമ്ബത്തിക ഭാവി നിങ്ങളുടെ കൈകളിലാണ്.

Content Highlights: Salary Is Rising, But Savings Are Zero? Avoid These Mistakes in Your 30s

dot image
To advertise here,contact us
dot image