

ചിയ വിത്തുകള്‍ വളരെ പോഷക സമൃദ്ധമാണ്. ഇവ ജ്യൂസിലും പുഡ്ഡിംഗിലും സ്മൂത്തിയിലും ഒക്കെ ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ പലര്‍ക്കുമുളള സംശയമാണ് ചിയാ സീഡ്‌സ് എത്ര സമയം കുതിര്‍ത്ത് വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത് എന്നത്. ചിയ സീഡ്‌സ് മൃദുവാക്കാന്‍ 10-15 മിനിറ്റ് വെള്ളത്തിലോ പാലിലോ കുതിര്‍ത്താല്‍ മതിയാകും. 1 ടേബിള്‍ സ്പൂണ്‍ ചിയാസീഡ് 3 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി 10-15 മിനിറ്റ് വച്ചാല്‍ ഈ വിത്തുകള്‍ ദ്രാവകം ആഗിരണം ചെയ്യുകയും ഇതിലെ ലയിക്കുന്ന നാരുകള്‍ കാരണം ഒരു ജെല്‍ രൂപപ്പെടുകയും ചെയ്യും.

ഇവ 10-15 മിനിറ്റ് കുതിര്‍ത്താല്‍ മതിയാകും. എന്നാല്‍ 30 അല്ലെങ്കില്‍ 2 മണിക്കൂര്‍ വരെ കുതിര്‍ക്കുന്നത് അവയ്ക്ക് കൂടുതല്‍ ദ്രാവകം ആഗിരണം ചെയ്യാനും മൃദുവും പൂര്‍ണവുമായ ഘടന ലഭിക്കാനും സഹായിക്കുന്നു.പുഡ്ഡിംഗും മറ്റും തയ്യാറാക്കാന്‍ ഈ രീതിയിലില്‍ കുതിര്‍ക്കുന്നത് നന്നായിരിക്കും.

ചിയ സീഡ്‌സ് രാത്രിമുഴുവന്‍ കുതിര്‍ക്കാനിടുന്നതാണ് ഗുണപ്രദമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ക്കേണ്ടതിന്റെ ആവശ്യമില്ല. ചിയ സീഡ്‌സിലെ പോഷകങ്ങളായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ആരോഗ്യത്തിന് ഗുണകരമാണ്. ഇവ കുതിര്‍ക്കുമ്പോള്‍ അവയുടെ പുറംതോട് മൃദുവാകുകയും ദഹനംഎളുപ്പമാക്കുകയും ചെയ്യും.ചിയ സീഡ്‌സ് അവയുടെ ഭാരത്തിന്റെ 10-12 മടങ്ങ് വെള്ളം ആഗിരണം ചെയ്യുന്നു.ഇത് വയറ് നിറഞ്ഞിരിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
Content Highlights :How long should chia seeds be soaked in water. Chia seeds should be used after soaking in water