

ഞാന്‍ ഒറ്റയിരിപ്പിന് ഒരുകുപ്പി മദ്യം കഴിക്കും എന്നൊക്കെ വലിയ കാര്യത്തില്‍ പറയുന്ന ആളുകളെ കണ്ടിട്ടില്ലേ? .ഇത് കേട്ട് ഇവന്‍ വലിയ സംഭവമാണല്ലോ എന്ന് കരുതുന്നവരും ഉണ്ട്. പാര്‍ട്ടികളിലും ആഘോഷപരിപാടികളിലും ഒക്കെ സുഭിക്ഷമായി മദ്യം കഴിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മദ്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍ ഒറ്റയിരിപ്പിന് വലിയ അളവില്‍ മദ്യം കഴിക്കുന്നത് മദ്യവിഷബാധ(Food Poisoning)യ്ക്ക് കാരണമാകും. അതായത് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടിയ അളവില്‍ മദ്യം കഴിക്കുന്നത് അപകടമാണെന്ന് അര്‍ഥം. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വസനം, ഹൃദയമിടിപ്പ് ഇവയെ ഒക്കെ ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും .

ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് ഒരു വ്യക്തി മാരകമായ അളവില്‍ മദ്യം കഴിച്ചേക്കാം. വ്യക്തി അബോധാവസ്ഥയിലായാലും ആമാശയവും കുടലും രക്തത്തിലേക്ക് മദ്യം പുറത്തുവിടുന്നത് തുടരുകയും ശരീരത്തിലെ മദ്യത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ഭക്ഷണം ആഗീരണം ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ശരീരം മദ്യത്തെ വേഗത്തില്‍ ആഗീരണം ചെയ്യും. അതുപോലെ മദ്യം പുറംതള്ളാനും ശരീരം വളരെയധികം സമയമെടുക്കും. രക്തത്തിലെ Blood alcohol content (BAC) വര്‍ധിക്കുന്നതനുതരിച്ച് അപകട സാധ്യതയും വര്‍ധിക്കുന്നു. രക്തത്തിലെ ആല്‍ക്കഹോളിന്റെ ചെറിയ വര്‍ധനവ് പോലും ഒരു വ്യക്തിയെ രോഗിയാക്കുകയും. സ്ത്രീകളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ നാല് തവണ മദ്യപിക്കുമ്പോഴും, പുരുഷന്മാരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ചില്‍ കൂടുതല്‍ തവണ മദ്യപിക്കുമ്പോഴുമാണ് അമിത മദ്യപാനം സംഭവിക്കുന്നത്. അതുപോലെ ഒഴിഞ്ഞ വയറ്റില്‍ മദ്യം കഴിക്കുന്നതും മദ്യവിഷബാധയ്ക്ക് കാരണമാകുന്നു. അതുപോലെ സ്ഥിരമായി മദ്യം കഴിക്കുന്നത് ശരീരത്തെ പല വിധത്തിലാണ് ബാധിക്കുന്നത്. അമിതമായ മദ്യപാനം കരള്‍, എന്‍ഡോക്രൈന്‍ സിസ്റ്റം, രോഗപ്രതിരോധ സംവിധാനം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പെരുമാറ്റ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

തലച്ചോറിന് കേടുപാടുകള്‍ - മദ്യം കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ഇത് ശ്വസനത്തെയും ഹൃദയമിടിപ്പിനെയും അപകടകരമായ നിലയിലേക്ക് എത്തിക്കുകയും ചെയ്യും.
ശ്വാസംമുട്ടല്‍ - അബോധാവസ്ഥയിലായിരിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത് ശ്വാസനാളത്തെ തടസ്സപ്പെടുത്തിയേക്കാം.
നിര്‍ജ്ജലീകരണവും അപസ്മാരവും - മദ്യം ഒരു ഡൈയൂററ്റിക് ആണ്. ഇത് കടുത്ത നിര്‍ജ്ജലീകരണത്തിനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു.
ഹൈപ്പോഥെര്‍മിയ - മദ്യം രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി പെട്ടെന്നുള്ള താപനഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നു.
മരണം സംഭവിക്കുക - അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍, മദ്യ വിഷബാധ ശ്വസന പരാജയത്തിനോ ഹൃദയസ്തംഭനത്തിനോ കാരണമാകും.

Content Highlights :Excessive drinking can cause alcohol poisoning. It can be life-threatening.