ചെപ്പോക്കിൽ മിന്നിക്കാൻ സഞ്ജു!; അക്സറും ടീമിൽ; സിംബാബ്‌വെക്കെതിരെ ആദ്യം ഇന്ത്യയ്ക്ക് ബാറ്റ്

ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെ ആദ്യം ഫീൽഡ് ചെയ്യും.

ചെപ്പോക്കിൽ മിന്നിക്കാൻ സഞ്ജു!; അക്സറും ടീമിൽ; സിംബാബ്‌വെക്കെതിരെ ആദ്യം ഇന്ത്യയ്ക്ക് ബാറ്റ്
dot image

2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെ ആദ്യം ഫീൽഡ് ചെയ്യും. ടോസ് വിജയിച്ച സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദർ റാസ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് നിർണായക മത്സരം മത്സരം ആരംഭിക്കുക. ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തി.

ടോപ് ഓർഡറിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇടം കയ്യൻ ബാറ്റർമാർ ഇറങ്ങുന്നത് പരാജയമായതോടെയാണ് സഞ്ജുവിനെ ഇറക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. വാഷിങ്ടൺ സുന്ദറിന് പകരം അക്‌സർ പട്ടേൽ തിരിച്ചെത്തി. മറ്റ് മാറ്റങ്ങളില്ല.

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട്‌ ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഇന്ത്യയുടെ സെമി സാധ്യതകൾക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. സിംബാബ്‌വെയ്‌ക്കെതിരെ വലിയ മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തുണക്കില്ല.

ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശര്‍മ, സഞ്ജു സാംസൺ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, , അക്‌സർ പട്ടേൽ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

Content Highlights :t20 worldcup 2026; Sanju and axar in; India bat first vs zimbambwe

dot image
To advertise here,contact us
dot image