ബാറ്ററി 5,500 mAh, മീഡിയടെക് ചിപ്സെറ്റും 5 ജിയും, വില പക്ഷേ 10499; കിടിലൻ ബജറ്റ് സ്മാർട്ട്‌ഫോണുമായി വിവോ

മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം

dot image

സാധാരണക്കാർക്ക് താങ്ങുന്ന തരത്തിൽ കിടിലൻ ബജറ്റ് സ്മാർട്ട് ഫോണുമായി വിവോ. കമ്പനിയുടെ വൈ സീരിസിൽപെട്ട വിവോ വൈ19 5ജിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഐപി64 റേറ്റിംഗുള്ള വിവോ സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലേയും മീഡിയടെക് ചിപ്സെറ്റും നൽകിയിട്ടുണ്ട്.

മൂന്ന് വേരിയന്റുകളിലാണ് ഫോണിന് ഉള്ളത്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി എന്നീ വേരിയന്റുകൾക്ക് യഥാക്രമം 10,499, 11,499, 12,999 എന്നിങ്ങനെയാണ് വില. മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം.

ഫ്‌ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിൽ നിന്ന് ഓൺലൈനായും രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഓഫ് ലെെനായും വിവോ വൈ19 5ജി വാങ്ങാൻ സാധിക്കും. മൂന്ന് മാസത്തെ സീറോ ഡൗൺ പേയ്മെന്റ് നോ-കോസ്റ്റ് ഇഎംഐയും കമ്പനി നൽകുന്നുണ്ട്.

720x1600 പിക്സൽ റെസല്യൂഷനുള്ള 6.74 ഇഞ്ച് HD+ ഡിസ്പ്ലേയുമായാണ് ഫോണിനുള്ളത്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോണിന് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൺടച്ച് ഒഎസ് ആണ് ഫോണിനുള്ളത്. സ്വിസ് SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുള്ള ഫോണിന് ഡ്യൂവൽ സിം ഓപ്ഷനും ഉണ്ട്.

എഐ സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയ 13 മെഗാപിക്‌സൽ കാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. 5 എംപിയുടെ സെൽഫി കാമറയും ഫോണിലുണ്ട്. സ്മാർട്ട് ചാർജിംഗ് എഞ്ചിൻ 2.0 പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററിയുള്ള വിവോ വൈ19 5 ജിക്ക് വേഗത്തിലുള്ള ചാർജിങും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

Content Highlights: Vivo Y19 5G Launch In India Budget smartphone

dot image
To advertise here,contact us
dot image