പാലക്കാട് യുവതിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

45കാരനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

dot image

പാലക്കാട്: പാലക്കാട് തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന 40കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി 8.30 ഓടെയാണ് മീനാക്ഷിപുരം സ്വദേശിയായ യുവാവ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.

പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ വീണുകിടക്കുകയായിരുന്ന യുവതിയെ ആണ് താന്‍ ആശുപത്രിയിലെത്തിച്ചത് എന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതിയുടെ തലയുടെ ഭാഗത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

content highlights: Youth arrested for bringing dead woman to hospital in Palakkad

dot image
To advertise here,contact us
dot image