എന്നും പാൽ ചായ കുടിക്കാറുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ദിവസവും ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

dot image

പാല്‍ ചായ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ ഒരു പാല്‍ ചായ, വൈകുന്നേരം ഒരു പാല്‍ ചായ ഇത്രയെങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മുടെ ദൈന്യംദിനത്തിന്റെ താളമാകെ തെറ്റും. ചായയുടെ ചൂടും, അത് തരുന്ന ഒരു ഊര്‍ജവുമൊക്കെയാണ് നമ്മളെ ചായ പ്രേമികളാക്കിയത് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ എല്ലാ ദിവസവും ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എല്ലാ ദിവസവും പാല്‍ ചായ കുടിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ശരീരഭാര വര്‍ധനവ്

പാല്‍ ചായ കുടിച്ചാല്‍ ഭാരം കൂടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചായയില്‍ അടങ്ങിയിരിക്കുന്ന ഫുള്‍ ഫാറ്റും, പഞ്ചസാരയുമാണ് ഏറ്റവും വലിയ വില്ലന്‍. ദിവസവും ചായ കുടിക്കുന്നത് വലിയ അളവില്‍ കാലറി വര്‍ധിക്കാനും, ശരീരഭാരം ഉയരാനും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിങ്ങള്‍ കായികാധ്വാനമില്ലാത്ത ജോലി ചെയ്യുന്ന ആളാണെങ്കില്‍ ഈ സാധ്യതകള്‍ വളരെ വര്‍ധിക്കും.

ദഹന പ്രശ്‌നങ്ങള്‍

പാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ടാനിസ് എന്ന പദാര്‍ത്ഥം പല ആളുകളിലും അസിഡിറ്റിയും, മറ്റ് ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് ദാഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ഉത്കണ്ഠ

ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും സ്ഥിരമായുള്ള ചായയുടെ ഉപയോഗം കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും സ്‌ട്രെസ് ലെവല്‍ ഒന്ന് കുറയ്ക്കാനും, ഫ്രീയാകാനുമായിരിക്കും പലരും ചായ കുടിക്കുന്നത് എന്നാല്‍ ഇത് വിപരീത ഫലം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചായയിലും കാപ്പിയിലുമടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ത്ഥം നമ്മുടെ നാഡീവ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുന്ന ഒന്നാണ്. ഇതിലൂടെ ഉറക്കത്തിന്റെ പാറ്റേണില്‍ മാറ്റം വരുത്തുമെന്നാണ് പഠനങ്ങള്‍.

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ സ്ഥിരമായി ചായ ഉപയോഗിക്കുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പല ആളുകളും ചായയില്‍ നന്നായി പഞ്ചസാര ചേര്‍ക്കുന്നവരാണ്. ദിവസവും ഇത്തരത്തില്‍ ചായയില്‍ പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകുന്നു.

Content Highlight; What Happens to Your Body When You Drink Milk Tea Daily

dot image
To advertise here,contact us
dot image