
നടി അനുശ്രീ പങ്കെടുത്ത ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനിടെ ഉണ്ടായ സംഭവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ വൃദ്ധനും അദ്ദേഹത്തിന്റെ സങ്കടം കണ്ട് കണ്ണുനിറഞ്ഞുപോയ അനുശ്രീയുമാണ് വീഡിയോയിലുള്ളത്.
ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പ് വെച്ചിരുന്നു. ഇതില്‍ 10000 രൂപയായിരുന്നു ഒരു സമ്മാനം. തന്റെ കയ്യിലുള്ള നറുക്കിലെ നമ്പറാണ് വിളിച്ചതെന്ന് കരുതി ഒരാള്‍ വേദിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ നമ്പര്‍ കേട്ടത് തെറ്റിയതാണെന്ന മനസിലാക്കിയ ഇദ്ദേഹം സ്റ്റേജില്‍ നിന്നറങ്ങി.
ഏറെ സങ്കടത്തോടെ അദ്ദേഹം മടങ്ങിയത് കണ്ട് അനുശ്രീയുടെ കണ്ണുകള്‍ നിറയുകയും നടി അല്‍പം മാറിയിരുന്ന് കരയുകയുമായിരുന്നു. പിന്നീട് പരിപാടി അവസാനിച്ച ശേഷം ഇയാളെ നേരിട്ട് കാണണമെന്നും സമ്മാനം നല്‍കണമെന്നും അനുശ്രീ പറയുകയായിരുന്നു. ഒടുവില്‍ സദസില്‍ നിന്നും ഇയാളെ കണ്ടുപിടിച്ച ശേഷം അനുശ്രീയും കടയുടമയും ചേര്‍ന്ന് പണം സമ്മാനമായി നല്‍കുകയായിരുന്നു.
ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലെന്ന് അനുശ്രീ പറയുന്നുണ്ട്. ഉദ്ഘാടനചടങ്ങിലെ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Content Highlights: Actress anusree gets emotional and starts crying during an inauguration