
ജിയോ ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ ഏപ്രില്‍ 15 വരെ നീട്ടി. ഓഫര്‍ മാര്‍ച്ച് 22 ന് അവസാനിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് നീട്ടിയിരിക്കുകയാണ്. 299 രൂപയോ അതില്‍ കൂടുതലോ ഉളള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് 90 ദിവസത്തെ സൗജന്യ സേവനം ക്ലെയിം ചെയ്യാന്‍ സാധിക്കും.
സ്മാര്‍ട്ട് ഫോണുകളിലും സ്മാര്‍ട്ട് ടിവി കളിലും 4k വരെ റസല്യൂഷന്‍ ലഭിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ജിയോഫൈബര്‍ അല്ലെങ്കില്‍ 50 ദിവസത്തേക്ക് ജിയോ എയര്‍ ഫൈബര്‍ കണക്ഷനും ലഭിക്കും. ഇത് ഐപിഎല്‍ 2025 സൗജന്യ സ്ട്രീമിംഗും അനുവദിക്കുന്നുണ്ട്.
സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍, ഉപയോക്താക്കള്‍ 299 രൂപയോ അതില്‍ കൂടുതലോ വിലയുള്ള പ്ലാന്‍ ഉപയോഗിച്ച് അവരുടെ ജിയോ മൊബൈല്‍ റീചാര്‍ജ് ചെയ്യണം. ഈ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി , 4G ഡാറ്റ ഉള്‍പ്പെടുന്നു. കൂടാതെ ജിയോ ഹോട്ട്‌സ്റ്റാറിലേക്ക് ആക്‌സസ് നല്‍കുകയും ചെയ്യും. ഇത് നിലവിലുള്ള ഓഫറുകള്‍ സ്ട്രീം ചെയ്യാന്‍ സബ്‌സ്‌ക്രൈബര്‍മാരെ അനുവദിക്കുന്നു.
നിലവിലുളള റീചാര്‍ജ് പ്ലാന്‍ ഉള്ളവര്‍ക്ക് 100 രൂപ കൂടി നല്‍കിയാല്‍ ഇപ്പോഴും ഓഫര്‍ ലഭിക്കും. ഈ ഓഫറിന്റെ കാലാവധി നീട്ടിയത് ജിയോ ഉപയോക്താക്കള്‍ക്ക് അധിക നിരക്കുകളില്ലാതെ ഉയര്‍ന്ന നിലവാരമുള്ള ഓഫറുകള്‍ അനുഭവിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
Content Highlights :Jio Hotstar subscription extended till April 15