ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ്

പോഷകാഹാര വിദഗ്ധയായ ദീപ്‌സിക ജെയിന്‍ ആണ് സ്ത്രീകള്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാലുള്ള പ്രയോജനങ്ങളെക്കുറിച്ച് പറയുന്നത്

dot image

പല സ്ത്രീകളും നേരിടുന്ന ബുദ്ധിമുട്ടാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വേദനയും. പലരും വേദനയുണ്ടാകുമ്പോള്‍ പെയിന്‍ കില്ലറുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ശരീരത്തിന് ദോഷം ചെയ്യുന്ന മരുന്നുകള്‍ വേണ്ട പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതി ആര്‍ത്തവ വേദന കുറയാനും മറ്റ് പല ഗുണങ്ങള്‍ക്കും എന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയും ഡയബറ്റീസ് എഡ്യുക്കേറ്ററുമായ ദീപ്‌സിക ജെയിന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ദീപ്‌സിക ഡാര്‍ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ പങ്കുവച്ചത്.

ആര്‍ത്തവ സമയത്ത് ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍

ചോക്ലേറ്റ് , പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ് ആര്‍ത്തവ വേദന, പേശികളുടെ സങ്കോചം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേദന, ഓക്കാനം അല്ലെങ്കില്‍ അസ്വസ്ഥതകള്‍ ഇവയൊക്കെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സന്തോഷകരമായ മാനസികാവസ്ഥയിലേക്കും നയിക്കുന്നു. പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം, മൂഡ് മാറ്റങ്ങള്‍ , ക്ഷീണം ,ദേഷ്യം, വിഷാദം, ആര്‍ത്തവ സമയത്തെ മലബന്ധം എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാണ് ഡാര്‍ക്ക് ചോക്ലേറ്റ് എന്ന് ദീപ്‌സിക പറയുന്നു.

  1. പേശികളുടെ സങ്കോചം കുറയ്ക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യത്തിന്റെ വളരെ നല്ല ഉറവിടമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. അതിനാല്‍, ആര്‍ത്തവ വേദന ലഘൂകരിക്കുന്നു.
  2. മഗ്‌നീഷ്യം സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷവും ശാന്തയും നല്‍കും
  3. മാത്രമല്ല, ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നീര്‍വീക്കം കുറയ്ക്കാനും ആര്‍ത്തവ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.

എത്ര അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കണം

ഒരു ഡാര്‍ക്ക് ചോക്ലേറ്റ് ബാറില്‍ എത്ര ശതമാനം കൊക്കോ സോളിഡ് വേണമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ 70-80 ശതമാനമോ അതില്‍ കൂടുതലോ വേണമെന്ന് ദീപ്‌സിഖ നിര്‍ദ്ദേശിച്ചു. മുകളില്‍ സൂചിപ്പിച്ച ശതമാനം കൊക്കോ സോളിഡ് അടങ്ങിയിട്ടുണ്ടെങ്കില്‍ ഏത് ബ്രാന്‍ഡ് ഡാര്‍ക്ക് ചോക്ലേറ്റ് ബാറിലും കുഴപ്പമില്ലെന്ന് അവര്‍ പറയുന്നു.

Content Highlights :Dark chocolate to reduce menstrual pain, benefits of eating dark chocolate for women

dot image
To advertise here,contact us
dot image