
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് നായകൻ ജിതേഷ് ശർമ. 'മത്സരത്തിൽ 20-30 റൺസ് അധികമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിട്ടുനൽകിയത്. റോയൽ ചലഞ്ചേഴ്സ് താരങ്ങളുടെ വിജയതൃഷ്ണയ്ക്ക് മാറ്റമില്ല. ടിം ഡേവിഡ് പരിക്കേറ്റ് ബാറ്റ് ചെയ്യുമ്പോഴാണ് എന്റെ വിക്കറ്റ് നഷ്ടമായത്. അത് എന്നെ നിരാശപ്പെടുത്തി,' ജിതേഷ് ശർമ മത്സരശേഷം പ്രതികരിച്ചു.
'വാസ്തവത്തിൽ ഒരു മത്സരം പരാജയപ്പെടുന്നത് നല്ലതാണ്. എവിടെയാണ് ടീമിന്റെ പ്രശ്നമെന്ന് മനസിലാക്കാൻ സാധിക്കും. നല്ലൊരു കാര്യം ആർസിബിയുടെ താരങ്ങൾ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നതാണ്. പരാജയം മനസിലാക്കിയ ശേഷം അടുത്ത മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ശക്തമായി തിരിച്ചുവരും,' ജിതേഷ് ശർമ വ്യക്തമാക്കി.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 42 റൺസിനാണ് ആർസിബിയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 189 റൺസിൽ ആർസിബിയുടെ എല്ലാവരും പുറത്തായി.
നേരത്തെ ഇഷാൻ കിഷൻ പുറത്താകാതെ നേടിയ 94 റൺസാണ് ആർസിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഭിഷേക് ശർമ 34 റൺസും അനികെത് വർമ ഒമ്പത് പന്തിൽ 26 റൺസും സംഭാവന ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബാറ്റിങ്ങിൽ ഫിൽ സോൾട്ട് 62 റൺസും വിരാട് കോഹ്‍ലി 43 റൺസും ജിതേഷ് ശർമ 24 റൺസും നേടി.
Content Highlights: Sometimes losing a game is a very good sign because you can check and analyse: Jithesh Sharma