KYV ആണ് ഇനി പുതിയ KYC; നിങ്ങളുടെ ഫാസ് ടാഗ് ഒക്ടോബർ 31ന് ശേഷം പണിമുടക്കാം!

KYV പൂർത്തിയാക്കണമെങ്കിൽ ഓരോ യൂസറും വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യണം

KYV ആണ് ഇനി പുതിയ KYC; നിങ്ങളുടെ ഫാസ് ടാഗ് ഒക്ടോബർ 31ന് ശേഷം പണിമുടക്കാം!
dot image

ഒക്ടോബർ 31 മുതൽ ഇന്ത്യയിൽ ഉടനീളമുള്ള വാഹന ഉടമകൾ സർക്കാരിന്റെ പുതിയ Know Your Vehicle(KYV) വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഇല്ലെങ്കിൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. നിലവിലെ വ്യവസ്ഥ കൂടുതൽ സുരക്ഷിതമാക്കാനും ദുരുപയോഗം തടയാനും ഡിജിറ്റൽ ടോൾ ശേഖരണം കൂടുതൽ സുതാര്യമാക്കാനുമാണ് പുത്തൻ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി വ്യക്തമാക്കുന്നത്. ഫാസ്ടാഗ് തുടർന്നും ഉപയോഗിക്കാൻ എല്ലാ വാഹന ഉടമകളും KYV പ്രക്രിയ പൂർത്തിയാക്കിയിരിക്കണം. ഇത് പാലിച്ചില്ലെങ്കിൽ ഫാസ്ടാഗ് ഉപയോഗ യോഗ്യമല്ലാതാവും. ഇതോടെ ഉപയോക്താവ് ടോളുകൾ പണമായി തന്നെ അടയ്‌ക്കേണ്ടി വരും.

ഫാസ്ടാഗുകൾ പലവിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഫാസ്ടാഗ് വാഹനത്തിൽ കൃത്യമായി പതിക്കാതെ കൈയിൽ കരുതി പണം അടയ്ക്കുക, പല വാഹനങ്ങൾക്ക് ഒരേ ഫാസ്ടാഗ് ഉപയോഗിക്കുക, ടോൾ കുറച്ച് നൽകാനായി കാറിന്റെ ഫാസ്ടാഗുകൾ ട്രക്കുകൾക്ക് ഉൾപ്പെടെ ഉപയോഗിക്കുക എന്നിവയാണ് അതിൽ ചിലത്. ഇവ തടയാനാണ് പുത്തൻ സിസ്റ്റം. ഓരോ ടാഗും അതത് വാഹനത്തിന് ലിങ്ക് ചെയ്ത് അത് ഉറപ്പാക്കുകയാണ് പുതിയ സജ്ജീകരണം ലക്ഷ്യമിടുന്നത്.

KYV പൂർത്തിയാക്കണമെങ്കിൽ ഓരോ യൂസറും വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യണം. ഒപ്പം മതിയായ തിരിച്ചറിയൽ രേഖയും വേണം. അത് ആധാർ, പാൻ, പാസ്‌പോർട്ട് അങ്ങനെ എന്തുമാകാം. ചില കേസുകളിൽ പുതിയ ചിത്രവും ഉൾപ്പെടെ അപ്‌ലോഡ് ചെയ്യണം. ചില പ്രത്യേക വാഹനങ്ങൾക്ക് വെഹിക്കിൾ പ്ലേറ്റ് കാണിക്കുന്ന തരത്തിൽ മുമ്പിൽ നിന്നും സൈഡിൽ നിന്നുമുള്ള ചിത്രവും ഫാസ്ടാഗും KYV പൂർത്തികരിക്കാനായി നൽകണം.

ഫാസ്ടാഗ് ഇഷ്യു ചെയ്യുന്ന ബാങ്ക് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി KYV അപ്‌ഡേറ്റ് ചെയ്യാം. ലോഗിൻ ചെയ്ത് KYV അപ്‌ഡേറ്റിൽ ക്ലിക്ക് ചെയ്യണം. പിന്നാലെ ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്ത ശേഷം ഒടിപി വെരിഫൈ ചെയ്യുക, വെരിഫൈ ചെയ്ത് കഴിഞ്ഞാൽ ടാഗ് കാണിക്കുക ആക്ടീവ് ആൻഡ് വെരിഫൈഡ് എന്നാകും. യൂസറിന്റെ പക്കൽ മതിയാ ബാലൻസ് ഉണ്ടെങ്കിലും KYV അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ തനിയെ ഫാസ്ടാഗ് ഡീയാക്ടിവേറ്റാകും. പലയിടത്തം വാഹനങ്ങൾ ഇക്കാരണത്താൽ പിടിച്ചിടുന്നുണ്ട്. അപ്‌ലോഡ് ചെയ്യുന്നതിനിടയിൽ ടെക്‌നിക്കൽ പ്രശ്‌നങ്ങൾ ഉണ്ടായെന്നാണ് ഇവർ പരാതിപ്പെടുന്നത്.
Content Highlights: Your Fastag may stop working after October 31

dot image
To advertise here,contact us
dot image