

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 17 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയും പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് മൂന്ന് വരെയും നടക്കും. പത്താം ക്ലാസിന് രണ്ട് ബോര്‍ഡ് പരീക്ഷകളാണ് ഉണ്ടാവുക.
സെപ്തംബര്‍ 24ന് താല്‍കാലിക ഷെഡ്യൂള്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം പരീക്ഷ ആരംഭിക്കുന്നതിന് 110 ദിവസങ്ങള്‍ മുന്‍പാണ് അന്തിമ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടൈം ടേബിള്‍ ലഭിക്കുന്നതിനായിhttps://www.cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Content Highlight; CBSE releases board exam dates and timetable