പുതിയ നിറത്തില്‍ പുതിയ ഭാവത്തില്‍ അവന്‍ എത്തുന്നു; കാവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു

2025 മോഡലിനേക്കാള്‍ 19,000 രൂപ കുറവിലാണ് പുതിയ ബൈക്ക് എത്തുന്നത്

പുതിയ നിറത്തില്‍ പുതിയ ഭാവത്തില്‍ അവന്‍ എത്തുന്നു;  കാവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു
dot image

ഏറ്റവും ജനപ്രിയ ബിഗ് ബഡ്ജറ്റ് ബൈക്കുകളിലൊന്നായ കാവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ വില കുറച്ചാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. 2025 മോഡലിനേക്കാള്‍ 19,000 രൂപ കുറഞ്ഞ് 9.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് 2026 Z900 എത്തുന്നത്.

കുറേ വര്‍ഷങ്ങല്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് ഈ സൂപ്പര്‍ ബൈക്കിന് അപ്‌ഡേഷന്‍ വന്നത്. അതുകൊണ്ടു തന്നെ പുതിയ ബൈക്കിന് കാര്യമായ അപ്‌ഡേഷന്‍സൊന്നുമില്ല. പുതിയ രണ്ട് കളര്‍ ഓപ്ഷനിലാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. കാന്‍ഡി ലൈം ഗ്രീന്‍/മെറ്റാലിക് കാര്‍ബണ്‍ ഗ്രേ, മെറ്റാലിക് മാറ്റ് ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേ/മെറ്റാലിക് ഫ്‌ലാറ്റ് സ്പാര്‍ക്ക് എന്നിങ്ങനെയാണ് പുതിയ നിറങ്ങള്‍.

ഈ ബൈക്കിന്റെ പവര്‍, ടോര്‍ക്ക് ഔട്ട്പുട്ട് നമ്പറുകളില്‍ നേരിയ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഏറ്റവും പുതിയ എഞ്ചിന് 123.6bhp ഉം 98.6Nm ഉം പുറപ്പെടുവിക്കുന്നു. ഇത് യഥാക്രമം 1.6bhp ഉം 1.2Nm ഉം ആണ്. കൂടാതെ ഈ വാഹനത്തിന്റെ ഭാരം 212kg ആയതിനാല്‍ കെര്‍ബ് ഭാരം മുമ്പത്തേക്കാള്‍ 1കിലോ ഗ്രാം കുറവാണ്.

948 സിസി, ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് പുതിയ വാഹനത്തിനുമുള്ളത്. താഴ്ന്ന റിവേഴ്‌സില്‍ മികച്ച ടോര്‍ക്ക് ഡെലിവറിക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ഈ മോട്ടോറിന് പുതിയ ക്യാം പ്രൊഫൈലുകളും നല്‍കിയിരുന്നു.

റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ക്രൂയിസ് കണ്‍ട്രോള്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ കൂടുതല്‍ ഇലക്ട്രോണിക് സഹായങ്ങളുടെ രൂപത്തിലും അപ്ഡേഷന്‍ വന്നിട്ടുണ്ട്. IMU-അസിസ്റ്റഡ് കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ABS എന്നിവയും പുതിയ അഞ്ച് ഇഞ്ച് TFT സ്‌ക്രീനും ഇതിലുണ്ട്. ടയറുകളിലും ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറിലും കഴിഞ്ഞ വര്‍ഷം ചില മെച്ചപ്പെടുത്തലുകള്‍ വരുത്തിയിരുന്നു.

Content Highlights: 2026 Kawasaki Z900 Launched in India

dot image
To advertise here,contact us
dot image