
ഇന്ന് എല്ലാവരുടെയും വീട്ടില്‍ ഒരു കാറ് നിര്‍ബന്ധമാണ്. സാമ്പത്തികമായി മുന്നോട്ട് നില്‍ക്കുന്നവരോ പിന്നോട്ട് നില്‍ക്കുന്നവരോ എന്നില്ലാതെ യാത്രാ സൗകര്യം കണക്കാക്കി എല്ലാവരും ഒരു കാറ് സ്വന്തമാക്കാന്‍ ശ്രമിക്കും. സാമ്പത്തിക ശേഷി കുറവുള്ളവര്‍ ഒരു സെക്കന്റ് ഹാന്‍ഡ് കാറെങ്കിലും വാങ്ങിക്കും. പുതിയ കാര്‍ ആണെങ്കിലും പഴയ കാറാണെങ്കിലും അത് പരിപാലിച്ചില്ലെങ്കിലും കാറ് പെട്ടെന്ന് തന്നെ കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാറിനെ പരിപാലിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
പതിവായി ഫ്ളൂയിഡുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എഞ്ചിന്‍ ഓയില്‍, ബ്രേക്ക് ഓയില്‍, കൂളന്റുകള്‍ എന്നിവ ശരിയായ അളവില്‍ വാഹനത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാര്‍ സംരകഷണത്തില്‍ ടയറുകളുടെ പരിപാലനം വളരെ പ്രാധാന്യമുള്ള ഒന്നാണ്. ടയറിന്റെ കാറ്റ് കൃത്യം അളവിലാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ടയറിലെ വായു അളവിനേക്കാള്‍ കൂടുതലോ കുറവോ ആണെങ്കില്‍ വാഹനാപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
പല വാഹനാപകടങ്ങള്‍ക്കും പിന്നില്‍ ബ്രേക്ക് കുറയുന്നത് ഒരു കാരണമാകാറുണ്ട്. വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. നല്ല ബ്രേക്ക് സിസ്റ്റം സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു. അതിനാല്‍, ബ്രേക്ക് പാഡുകളും റോട്ടറുകളും പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമെങ്കില്‍ അവ ഉടനടി മാറ്റിസ്ഥാപിക്കുകയും വേണം.
കാര്‍ ബാറ്ററിയും വളരെ പ്രധാനമാണ്. ബാറ്ററിയിലെ പ്രശ്‌നങ്ങള്‍ നമുക്ക് മനസ്സിലാകണമെന്നില്ല. അതിനാല്‍ ഒരു മെക്കാനിക്കിന്റെ സഹായം തേടുന്നത് നല്ലതാണ്. തുരുമ്പ്, ചോര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കണം. ഇത് കാറിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും.ബാറ്ററിയോടൊപ്പം, വൈപ്പര്‍ ബ്ലേഡുകളും ഇടയ്ക്കിടെ പരിശോധിക്കണം.
Content Highlights: How to Maintains your car