
അല്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കും എന്നത് പഴഞ്ചൊല്ലുതന്നെയാണെന്ന് ദുബായില്‍ നിന്നുള്ള ഈ വാര്‍ത്ത അറിഞ്ഞാല്‍ നിങ്ങളും പറഞ്ഞുപോകും. തന്റെ അത്യാഡംബര വസതിയിലെ ലിവിങ് റൂമില്‍ ഷാന്‍ലിയറായി ഫെരാരി ആഡംബരകാര്‍ തൂക്കിയിരിക്കുകയാണ് ദുബായില്‍ നിന്നുള്ള ഒരു കൊണ്ടന്റ് ക്രിയേറ്റര്‍.
കാര്‍ ഷാന്‍ലിയറായി തൂക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബ്രൈറ്റ് റെഡ് നിറത്തിലുള്ള ഫെരാരി കാര്‍ വില്ലയുടെ പുറത്തുനിന്ന് ശ്രദ്ധാപൂര്‍വം ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പൊക്കിക്കൊണ്ടുവരുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത ഷോട്ടില്‍ ഈ കാര്‍ കുത്തനെയാക്കി വാതിലിനകത്തുകൂടെ ആളുകള്‍ വില്ലയ്ക്ക് അകത്തേക്ക് കയറ്റുന്നുണ്ട്. വളരെ പ്രയാസപ്പെട്ടാണ് കാര്‍ വീടിന് അകത്തേക്ക് എത്തിക്കുന്നത്.
പിന്നീട് കാര്‍ കയറും മറ്റും കെട്ടി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതും ഷാന്‍ലിയറായി സ്ഥാപിക്കുന്നതും വീഡിയോയില്‍ കാണാം. സീറ്റിങ് ഏരിയയ്ക്ക് തൊട്ടുമുകളിലായിട്ടാണ് ഇത് സ്ഥാപിക്കുന്നത്. ആ വീട്ടിലെ ഏറ്റവും ആകര്‍ഷകമായ ഘടകം അതാണ്.
എംഒ വ്‌ളോഗില്‍ ഇത് ഫെരാരിയാണ് എന്നാണ് പറയുന്നതെങ്കിലും ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ അത് ഫൈബര്‍ഗ്ലാസ് കൊണ്ട് പ്രദര്‍ശനത്തിനായി നിര്‍മിച്ച കാറാണെന്നും റോഡ് കാര്‍ അല്ലെന്നും പറയുന്നുണ്ട്.
ഒരു പ്ലാസ്റ്റിക് ടോയ് കാര്‍ ആയി തോന്നുന്ന, ഭൂകമ്പം ഉണ്ടായാല്‍ താഴെ വീഴില്ലെന്ന് കരുതാം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. സംഗതി ഒറിജിനല്‍ കാര്‍ ആണെങ്കിലും അല്ലെങ്കിലും വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.
Content Highlights:Dubai Content Creator Turns Ferrari Into Living Room ‘Chandelier’