

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അഹല്യ ഫിൻഫോറെക്‌സിന്റെ എറണാകുളം നഗരത്തിലെ രണ്ടാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു. ബാനർജി റോഡിലാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. മാനേജിങ് ഡയറക്ടർ എൻ ഭുവനേന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് കെ തോമസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു.
കേരളത്തിലെ സാമ്പത്തിക സേവന രംഗത്ത് കഴിഞ്ഞ രണ്ടര ദശാബ്ദത്തിലേറെയായി നിറഞ്ഞുനിൽക്കുന്ന അഹല്യ ഫിൻഫോറെക്‌സിന്റെ അറുപത്തിയൊന്നാമത്തെ ശാഖയാണ് പ്രവർത്തനമാരംഭിച്ചത്. അഹല്യയിലെ എൻബിഎഫ്‌സി, ഫോറെക്സ് ഡിവിഷനുകളിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാരായ പ്രവീൺ എംപി, നിമേഷ് വി വി എന്നിവർക്കൊപ്പം ഹെഡ് ഓഫീസിലെയും സമീപ ശാഖകളിലെയും പ്രതിനിധികളും മറ്റ് പ്രമുഖരും ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

വിദേശ കറൻസി വിനിമയം, വിദേശത്തേക്ക് പണം അയക്കൽ, സ്വർണ പണയ വായ്പ. വെൽത്ത് മാനേജ്മന്റ്, ആകർഷകമായ നിക്ഷേപ പദ്ധതികൾ, ട്രാവൽ ആൻഡ് ടൂർ സേവനങ്ങളെല്ലാം വളരെ മികച്ച രീതിയിലാണ് അഹല്യ നൽകിവരുന്നത്. ബിസിനഡ് സൗഹൃദ ഗോൾഡ് ലോണാണ് അഹല്യയുടെ മുഖ്യ ആകർഷണം.വ്യവസായികൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി കൂടുതൽ തുകയ്‌ക്കൊപ്പം ദിവസേന തിരിച്ചടവ് സാധ്യമാക്കുന്ന ഒന്നാണ്.
വിദേശ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്കാവശ്യമായ യൂണിവേഴ്സിറ്റി ഫീ പേയ്‌മെന്റ്, ഫോറിൻ കറൻസി, ഫോറെക്സ് കാർഡ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ഫാമിലി മെയിന്റനൻസ്, ഗിഫ്റ്റ് ട്രാൻസ്ഫർ, വിസ പേയ്‌മെന്റ്, ഇമ്മിഗ്രേഷൻ പർപ്പസ് പേയ്‌മെന്റ്, മെഡിക്കൽ ട്രീറ്റ്‌മെന്റ് ഫീ തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ അഹല്യ ഏറ്റവും മികച്ച നിരക്കിൽ നൽകുന്നുണ്ട്.
സമീപ ഭാവിയിൽ, കേരളത്തിന് പുറത്തേക്കും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കണമെന്ന് എംഡി ഭുവനേന്ദ്രൻ ഉദ്‌ഘാടന വേളയിൽ പറഞ്ഞു.
Content Highlights: Ahalia forex opens second branch opened at ernakulam. Group plans for diversification