
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ തദ്ദേശിയമായി നിര്‍മിച്ച പുത്തന്‍ ആയുധം. പേര് ഷേര്‍! ഇന്ത്യന്‍ സായുധ സേനയ്ക്ക് പുത്തന്‍ ബാച്ചിലിറങ്ങുന്ന എകെ -203 ഉടനടി വിതരണം ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. എണ്ണൂറ് മീറ്റര്‍ റെയ്ഞ്ചില്‍, ഒരു മിനിറ്റില്‍ എഴുന്നൂറ് റൗണ്ട് ഫയര്‍ ചെയ്യാന്‍ കഴിയുന്ന ഈ റൈഫിള്‍ കലാഷ്‌നിക്കോവ് സീരീസിന്റെ പുത്തന്‍ വേര്‍ഷനാണ്. അമേത്തിയില്‍ സ്ഥാപിച്ച ഇന്തോ - റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് (ഐആര്‍ആര്‍പിഎല്‍) ഷേര്‍ നിര്‍മിക്കുന്നത്. 5200 കോടി കോണ്‍ട്രാക്ടില്‍ ആറുലക്ഷത്തോളം റൈഫിളുകളാണ് കമ്പനി വിതരണം ചെയ്യേണ്ടത്. 2030 ഡിസംബറോടെ ഡെലിവറി പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് ഐആര്‍ആര്‍പിഎല്‍ മേധാവി പറഞ്ഞു.
നിലവില്‍ 48,000 റൈഫിളുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴായിരം കൈമാറും. ഈ വര്‍ഷം ഡിസംബറോടെ 15000 എണ്ണം കൂടി കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എകെ - 47, എകെ - 56 എന്നീ റൈഫുകളെ എകെ 203നുമായി താരതമ്യം ചെയ്യുമ്പോള്‍, അവയെക്കാള്‍ ആധുനികമായ സംവിധാനമാണ് പുത്തന്‍ റൈഫിള്‍. 7.62*39 എംഎം കാര്‍ട്ടിലേജുള്ള എകെ 203, ഇന്ത്യന്‍ സ്മാള്‍ ആംസ് സിസ്റ്റത്തിന് ബദലായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിന്റെ മാഗസിനില്‍ മുപ്പത് കാര്‍ട്ടിലേജുകള്‍ ഇടാന്‍ സാധിക്കും.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സേനയ്ക്ക് മികച്ച രീതിയില്‍ മുന്നേറാനായി ആത്യാധുനിക ആയുധങ്ങള്‍ സേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് 3.8 കിലോഗ്രാം ഭാരമുള്ള പുത്തന്‍ റൈഫിള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ റൈഫിള്‍ 705 എംഎം നീളമുള്ളതും ബട്ട്‌സ്റ്റോക്ക് ഇല്ലാത്തതുമാണ്. ലൈന്‍ ഒഫ് കണ്‍ട്രോള്‍, ലൈന്‍ ഒഫ് ആക്വല്‍ കണ്‍ട്രോള്‍, നോര്‍ത്ത് ആന്‍ഡ് വെസ്റ്റേണ്‍ ബോര്‍ഡര്‍ എന്നിവടങ്ങിലെ സേനയ്ക്കാാണ് ഇപ്പോള്‍ ഇത് വിതരണം ചെയ്യുന്നത്.
Content Highlights: Sher, AK -203 indigenous rifle for Indian Armed Force