ചരിത്ര നിമിഷം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ആര്‍മിയുടെ 'ടൊര്‍ണാഡോസ്' ബൈക്ക് സംഘം

മോട്ടോര്‍ സൈക്കിള്‍ റൈഡിങ്ങില്‍ ഗിന്നസ് റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ കരസേനയുടെ ആര്‍മി സര്‍വീസ് കോര്‍പ്‌സ്

ചരിത്ര നിമിഷം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ആര്‍മിയുടെ 'ടൊര്‍ണാഡോസ്' ബൈക്ക് സംഘം
dot image

മോട്ടോര്‍ സൈക്കിള്‍ റൈഡിങ്ങില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ കരസേനയുടെ ആര്‍മി സര്‍വീസ് കോര്‍പ്‌സ്. ടൊര്‍ണാഡോസ് എന്നറിയപ്പെടുന്ന ആര്‍മി സര്‍വീസ് കോര്‍പ്‌സ് (എഎസ്സി) ആണ് മോട്ടോര്‍സൈക്കിള്‍ ഡിസ്പ്ലേ ടീം 264-ാമത് എഎസ്സി ദിനാചരണത്തില്‍ ശ്രദ്ധേയമായ മൂന്ന് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചത്.

കൈ ഉപയോഗിക്കാതെ ഏറ്റവും കൂടുതല്‍ ദൂരം ഒറ്റ ചക്രത്തില്‍ ബൈക്കോടിച്ചാണ് ഹവില്‍ദാര്‍ മനീഷ് റെക്കോര്‍ഡിട്ടത്. 2 കീലോമീറ്ററിലധികം ദൂരമാണ് അദ്ദേഹം താണ്ടിയത്. കഴിഞ്ഞ ആറുമാസമായി ഒരു ദിവസം മൂന്നോ നാലോ മണിക്കൂര്‍ നീക്കി വച്ച് പരീശീലിച്ചതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

കൈ ഉപയോഗിക്കാതെ ബൈക്കില്‍ എഴുന്നേറ്റ് നിന്ന് ഒറ്റ ചക്രത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചതിന്റെ റെക്കോര്‍ഡാണ് സുമിത് തോമര്‍ സ്വന്തമാക്കിയത്. സ്വീഡിഷ് റൈഡര്‍ എലിയറ്റ് ഗ്രോനാഡിലിന്റെ 918.24 മീറ്ററിന്റെ മുന്‍ റെക്കോര്‍ഡാണ് ഈ പ്രകടനം മറികടന്നത്.

ബുള്ളറ്റില്‍ പിന്നിലേക്ക് തിരിഞ്ഞിരുന്ന് ഏറ്റവും കൂടുതല്‍ ദൂരം ഓടിച്ചതിന്റെ റെക്കോര്‍ഡും ഇതിനൊപ്പം ആര്‍മിക്കുണ്ട്. സുബേദാര്‍ എസ്എസ് പ്രദീപാണ് നേട്ടം തൊട്ടത്. 361.56 കിലോമീറ്റര്‍ പിന്നിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ ഓടിച്ചാണ് സുബേദാര്‍ പ്രദീപ് ആ നേട്ടം കൈവരിച്ചത്. രാവിലെ 6:30 ന് ആരംഭിച്ച് 10 മണിക്കൂറുകള്‍ കൊണ്ട് അദ്ദേഹം റെക്കോര്‍ഡ് സ്വന്തമാക്കി.

ഔദ്യോഗിക ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എല്ലാ റെക്കോര്‍ഡ് ശ്രമങ്ങളും നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനു വേണ്ടി വിപുലമായ തയ്യാറെടുപ്പുകളും സുരക്ഷാ നടപടികളും ഉണ്ടായിരുന്നുവെന്ന് റൈഡര്‍ വ്യക്തമാക്കി.

'ടെന്‍ഷനും സമ്മര്‍ദ്ദവും തോന്നിയാല്‍ നമുക്ക് നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. എല്ലാ സുരക്ഷാ നടപടികളോടും കൂടി ഇത്തരത്തിലുള്ള സ്റ്റണ്ടുകള്‍ ചെയ്യാന്‍ ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ടൊര്‍ണാഡോസിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സ് മോട്ടോര്‍സൈക്കിള്‍ ടീമിന്റെ അസാധാരണമായ കഴിവും അര്‍പ്പണബോധവും കൃത്യതയും എടുത്തുകാട്ടുന്നു. അവരുടെ റെക്കോര്‍ഡ് പ്രകടനങ്ങള്‍ വ്യക്തിഗത കഴിവുകള്‍ പ്രകടിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിനുള്ളിലെ ഉയര്‍ന്ന പരിശീലനവും വൈദഗ്ധ്യവും പ്രകടമാക്കുകയും ചെയ്യുന്നു'. ശിപായി തോമര്‍ പറഞ്ഞു.

Content Highlights: tornadoes of the indian army motorcycle guinness world records

dot image
To advertise here,contact us
dot image