അരയില്‍ ഒളിപ്പിച്ച നിലയിൽ ലഹരി; 113.57 ഗ്രാം എംഡിഎംഎ പിടികൂടി

ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്
അരയില്‍ ഒളിപ്പിച്ച നിലയിൽ ലഹരി; 113.57 ഗ്രാം എംഡിഎംഎ പിടികൂടി

കല്‍പ്പറ്റ: ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്. ശനിയാഴ്ച രാവിലെയാണ് തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ വി സുഹൈറി(24)നെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയും പിടിയിലായിട്ടുണ്ട്. പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ലഹരി. സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരാള്‍ക്ക് നല്‍കാനായി മയക്കുമരുന്ന് കൊണ്ടുപോകുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെ കൂട്ടുപ്രതിയെ പിടികൂടാനുള്ള പ്ലാന്‍ പൊലീസ് തയാറാക്കി. കോഴിക്കോട് പൂളക്കൂല്‍ പള്ളിയത്ത് നൊച്ചാട്ട് വീട്ടില്‍ എന്‍ എ ഉബൈദ്(29) ആണ് പിടിയിലായത്.

കോഴിക്കോട് ജില്ലയിലെ ലോക്കല്‍ വിതരണക്കാരനാണ് ഉബൈദെന്ന് പൊലീസ് പറഞ്ഞു. സുഹൈറിനെ പിടികൂടിയ ഉടന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ലഹരി കടത്തുകാരന്‍ ആണെന്നും ഉബൈദിന് കൈമാറാനാണ് ലഹരി കടത്തുന്നതെന്നും മനസിലായത്. പേരാമ്പ്രയില്‍ നിന്നാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് ഉബൈദിനെ പിടികൂടിയത്. പൊലീസിന്റെ കെണിയില്‍ അകപ്പെട്ടെന്ന് മനസിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ പിജെ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. എസ്ഐമാരായ വിനോദ്കുമാര്‍, കെടി മാത്യു, സിപിഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com