Top

ലോക്സഭാ സ്പീക്കർ യുഎഇയിൽ; ഫെഡറൽ നാഷനൽ കൗൺസിലിനെ അഭിസംബോധന ചെയ്യും

ഇന്ത്യൻ പാർലമെന്റം​ഗങ്ങളായ സുശീൽ കുമാർ മോദി, ഡോ. ഫൗസിയ തഹ് സീൻ അഹമ്മദ് ഖാൻ, ഡോ എം കെ വിഷ്ണുപ്രസാദ്, പി രവീന്ദ്രനാഥ്, ശങ്കർ ലാൽവാനി, ഡോ രാധാകൃഷ്ണ വിഖേപട്ടീൽ, ലോക്സഭാ സെക്രട്ടറി ജനറൽ ഉദ്പാൽ കുമാർ സിങ്, ജോയിന്റ് സെക്രട്ടറി ഡോ. അജയ് കുമാർ എന്നിവരും യുഎഇയിലെത്തിയിട്ടുണ്ട്.

22 Feb 2022 5:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്സഭാ സ്പീക്കർ യുഎഇയിൽ; ഫെഡറൽ നാഷനൽ കൗൺസിലിനെ അഭിസംബോധന ചെയ്യും
X

അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പാർലമെന്റ് സംഘം യുഎഇയിലെത്തി. സ്പീക്കർ ഓം ബിർളയുടെ നേതൃത്വത്തിലുളള സംഘമാണ് യുഇയിലെത്തിയത്. സ്പീക്കർക്കും സംഘത്തിനും അബുദാബി വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ അം​ഗം ഐഷ മുഹമ്മദ് സഈദ് അൽ മുല്ലയാണ് ഇവരെ സ്വീകരിച്ചത്.

സ്പീക്കർക്കൊപ്പം ഇന്ത്യൻ പാർലമെന്റം​ഗങ്ങളായ സുശീൽ കുമാർ മോദി, ഡോ. ഫൗസിയ തഹ് സീൻ അഹമ്മദ് ഖാൻ, ഡോ എം കെ വിഷ്ണുപ്രസാദ്, പി രവീന്ദ്രനാഥ്, ശങ്കർ ലാൽവാനി, ഡോ രാധാകൃഷ്ണ വിഖേപട്ടീൽ, ലോക്സഭാ സെക്രട്ടറി ജനറൽ ഉദ്പാൽ കുമാർ സിങ്, ജോയിന്റ് സെക്രട്ടറി ഡോ. അജയ് കുമാർ എന്നിവരും യുഎഇയിലെത്തിയിട്ടുണ്ട്. യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ഇന്ന് നടക്കുന്ന യുഎഇയുടെ ഫെഡറൽ നാഷനൽ കൗൺസിലിനെ സ്പീക്കർ ഓം ബിർള അഭിസംബോധന ചെയ്യും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഭരണാധികാരിയ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

യുഎഇയുടെ രക്തസാക്ഷി സ്മാരകമായ വാഹത്ത് അൽ കരാമയിൽ ഇന്ത്യൻ സംഘം സന്ദർശനം നടത്തി. ജീവത്യാഗം ചെയ്തവരുടെ ചരിത്രം വരുംതലമുറയെയും പ്രചോദിപ്പിക്കും യുഎഇയുടെ മുന്നണിപ്പോരാളികളെ സല്യൂട്ട് ചെയ്യുന്നുവെന്നും വാഹത്ത് അൽ കരാമയിലെ സന്ദർശക പുസ്തകത്തിൽ ഓം ബിർള കുറിച്ചു. ശൈഖ് സായിദ് മസ്ജിദും എഫ്എൻസി കെട്ടിടവും സ്പീക്കർ സന്ദർശിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് സ്പീക്കറുടെ സന്ദർശനമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.

STORY HIGHLIGHTS: Lok Sabha Speaker in UAE; Will address the Federal National Council


Next Story

Popular Stories