Top

ചെറിയ പെരുന്നാൾ; ദുബായിയിൽ ഏഴ് ദിവസം സൗജന്യ പാർക്കിങ്

ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പെരുന്നാൾ അവധി ദിവസങ്ങളിലെ സമയക്രമം പുറത്തുവിട്ടിട്ടുണ്ട്.

28 April 2022 9:26 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ചെറിയ പെരുന്നാൾ; ദുബായിയിൽ ഏഴ് ദിവസം സൗജന്യ പാർക്കിങ്
X

അബുദാബി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായിയിൽ ഏഴ് ദിവസം സൗജന്യ വാഹന പാർക്കിങിന് അനുമതി. ഏപ്രിൽ 30 മുതൽ മെയ് ആറ് വരെയാണ് സൗജന്യ പാർക്കിങിന് അനുമതിയെന്ന് റോഡ് ​ഗതാ​ഗത മന്ത്രാലയം അറിയിച്ചു.

ആർടിഎയുടെ ബഹുനില പാർക്കിങ്ങുകളിൽ ഒഴികെ മറ്റ് സ്ഥലങ്ങളിലെ പാർക്കിങ്ങാണ് സൗജന്യമായിരിക്കുക. മെയ് ഏഴ് മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കുകമെന്നും ഗതാ​ഗത മന്ത്രാലയം അറിയിച്ചു.

പെരുന്നാൾ ദിവസം മുതൽ മെയ് അഞ്ച് വരെ ഷാർജയിലും സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ആഴ്ചയിൽ ഏഴ് ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന ഷാർജയിലെ സ്ഥലങ്ങളിൽ പെരുന്നാൾ ദിവസം ഇളവില്ല.

ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പെരുന്നാൾ അവധി ദിവസങ്ങളിലെ സമയക്രമം പുറത്തുവിട്ടിട്ടുണ്ട്. പെരുന്നാൾ ദിവസം ദുബൈ മെട്രോ രാവിലെ അഞ്ച് മുതൽ രാത്രി ഒന്ന് വരെ സർവീസ് നടത്തും. ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ അഞ്ച് മുതലും അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.14 നും ബസ് സർവീസും ആരംഭിക്കും, സർവീസ് രാത്രി 12.45 വരെ തുടരും.

STORY HIGHLIGHTS: in dubai seven day free vehicle parking in the eid al-fitr holidays

Next Story