Top

2021 ൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കാത്ത ഡ്രൈവർമാർ; 23 പേരെ ആദരിച്ച് അജ്മാൻ പൊലീസ്

22 Nov 2021 8:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2021 ൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കാത്ത ഡ്രൈവർമാർ; 23 പേരെ ആദരിച്ച് അജ്മാൻ പൊലീസ്
X

യുഎഇയിലെ അജ്മാനിൽ 2021 ൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കാത്ത ഡ്രൈവർമാരെ ആദരിച്ച് അജ്മാൻ പൊലീസ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ വാഹനാപകടങ്ങളുണ്ടാക്കുകയോ ചെയ്യാത്ത 23 പേർക്കാണ് അജ്മാൻ പൊലീസ് ബഹുമതി നൽകിയത്. റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യത്തിനായുള്ള വാർഷിക ​ഗോൾഡൻ പോയിന്റ് എന്ന പദ്ധതിയുടെ ഭാ​ഗമായാണ് ഈ നീക്കം.

അജ്മാൻ എമിറേറ്റിലെ ‌ട്രാഫിക് നിയമങ്ങളോ‌ടുള്ള പ്രതിബന്ധതയ്ക്കും ഉത്തരവാദിത്വത്തോടെയുള്ള ഡ്രൈവിം​ഗിനും ട്രാഫിക് ആന്റ് പട്രോൾ ഡിപ്പാർട്മെന്റ് ഡയരക്ടർ ഇവരോ‌ട് നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇത്തരമൊരു അം​ഗീകാരം ലഭിച്ചതിൽ ബഹുമതി നേ‌ടിയവർ അജ്മാൻ പൊലീസിനോ‌ടും നന്ദി അറിയിച്ചു. നിയമം അനുസരിക്കാനും ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാനുമുള്ള വലിയ പ്രോത്സാഹനമാണിതെന്ന് അവർ കൂട്ടിച്ചേർത്തു.


Next Story

Popular Stories