

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ അനുനയിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടി എം എ ബേബി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, എസ് പി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് മിസ ഭാരതി എന്നിവര്‍ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ്. രണ്ട് മണിക്ക് നേതാക്കള്‍ എം കെ സ്റ്റാലിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. കപില്‍ സിബലും ഇ ടി മുഹമ്മദ് ബഷീറും വി ഡി സതീശന്‍ അടക്കം കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരും സംഘത്തിലുണ്ട്. ബില്‍ പ്രതിപക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന് സ്റ്റാലിനോട് കപില്‍ സിബല്‍ വിശദീകരിക്കും.
ചെന്നൈയില്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നേതാക്കള്‍ മുംബൈയിലേക്ക് യാത്ര തിരിക്കും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താനാണ് മുംബൈയിലേക്ക് പറക്കുന്നത്. രാത്രി 8.30നാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം മണ്ഡല പുനര്‍നിര്‍ണ്ണയത്തെ പിന്തുണച്ചുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡിഎംകെ. കോണ്‍ഗ്രസുമായി അനുനയത്തിനില്ലെന്നും രാഹുല്‍ ഗാന്ധി ടിവികെ വക്താവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു.
22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് നേട്ടമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ചപ്പോള്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ ഡിഎംകെ എതിര്‍ത്തിരുന്നു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 129 ലോക്സഭാ അംഗങ്ങളില്‍ 75 പേരുടെ പിന്തുണയാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നത്. ഇതില്‍ 29 അംഗങ്ങള്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നവരാണെങ്കില്‍ 46 പേര്‍ പ്രാദേശിക പാര്‍ട്ടികളുടെ ഭാ?ഗമായ എംപിമാരാണ്. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ജനസേന, ജനതാദള്‍ (സെക്കുലര്‍) എന്നീ പാര്‍ട്ടികള്‍ക്കായി 20 അംഗങ്ങളും ഡിഎംകെയുടെ 22 അംഗങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നാല് അംഗങ്ങളുമാണ് ഈ 46 പേരില്‍ ഉള്‍പ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളില്‍ 58 ശതമാനത്തോളം പേരുടെ പിന്തുണ പിന്തുണ സര്‍ക്കാരിനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: The INDIA bloc is seeking to persuade DMK president MK Stalin over the Centre's proposed delimitation bill. The move comes amid differences within the opposition alliance after the DMK announced its support for the revised proposal