പ്രണയകാലത്തിന്റെ ഓർമ്മകളുമായി 'മെനി മെനി ഹാപ്പി റിട്ടേൺസ്'; ട്രെയിലർ പുറത്തിറങ്ങി

പ്രണയത്തിന്റെ പഴയ കാലത്തിലേക്ക് ഒരു മടക്കയാത്ര; 'മെനി മെനി ഹാപ്പി റിട്ടേൺസ്' ട്രെയിലർ

പ്രണയകാലത്തിന്റെ ഓർമ്മകളുമായി 'മെനി മെനി ഹാപ്പി റിട്ടേൺസ്'; ട്രെയിലർ പുറത്തിറങ്ങി
many many happy returns movie
dot image

പ്രണയബന്ധങ്ങളുടെ നിഷ്കളങ്കതയും മനോഹാരിതയും വീണ്ടും ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയത്തിന് ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായൊരു ഭംഗിയും കാത്തിരിപ്പും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ മനോഹരമായി അവതരിപ്പിക്കുന്നതാണ് ട്രെയിലർ. അന്നത്തെ യുവതലമുറയുടെ പ്രണയസങ്കൽപ്പങ്ങളും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഏറെ ഹൃദ്യമായ രീതിയിൽ ട്രെയിലറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

കാളിദാസ് ജയറാമും ലക്ഷ്മി ജ്യോതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം, പ്രണയത്തിന്റെ ഭംഗിയും വൈകാരികമായ അടുപ്പവും ലളിതമായ നിമിഷങ്ങളിലെ സന്തോഷവുമെല്ലാം ചേർന്നൊരു മനോഹര ചലച്ചിത്രാനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുകയെന്ന പ്രതീക്ഷ ട്രെയിലർ നൽകുന്നു.

'ജൂൺ', 'മധുരം' എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന ഹിറ്റ് വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നൊസ്റ്റാൾജിയയും പ്രണയവും നർമ്മവും കോർത്തിണക്കിയ റൊമാന്റിക് കോമഡി ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ അച്ഛൻ കഥാപാത്രമായി ലാലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്ത ഇൻഫ്ലുവൻസർ ലക്ഷ്മി ജ്യോതിഷിന്റെ നായികയായുള്ള സിനിമാ അരങ്ങേറ്റം കൂടിയാണ് 'മെനി മെനി ഹാപ്പി റിട്ടേൺസ്'.

മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ വിതരണ കമ്പനിയായ ഭാവന റിലീസാണ് സ്വന്തമാക്കിയിരിക്കുന്നത്. 'ബെത്‌ലഹേം കുടുംബ യൂണിറ്റിന്' ശേഷം മറ്റൊരു റൊമാന്റിക് കോമഡി ചിത്രവുമായി ഭാവന റിലീസ് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.

'ആട്ടം' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ദൃശ്യഭംഗി പകരാൻ ജിതിൻ സ്റ്റാനിസ്ലാവസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അഹമ്മദ് കബീർ - ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മികച്ചൊരു ദൃശ്യാനുഭവവും ചിത്രം വാഗ്ദാനം ചെയ്യുന്നു.

കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി. പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്. കോസ്റ്റ്യൂം: മഷർ ഹംസ. മേക്കപ്പ്: റോണക്സ് സേവ്യർ. കളറിസ്റ്റ്: ശ്രീക് വാര്യർ. വി.എഫ്.എക്സ്: ഡിജിബ്രിക്സ്. സ്റ്റിൽസ്: അർജുൻ തോമസ്. പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ. വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി. പി.ആർ.ഒ: അപർണ ഗിരീഷ്.

Content Highlights:  Kalidas Jayaram brings the charm of old-school romance to the screen with the trailer of Many Many Happy Returns. The trailer offers a glimpse into a refreshing romantic entertainer filled with love and nostalgic romantic moments.

dot image
To advertise here,contact us
dot image