SMA: കുരുന്നുകൾക്കായി റിപ്പോർട്ടർ ഏറ്റെടുത്ത ദൗത്യത്തിനൊപ്പം അണിനിരന്ന് കേരളം; ലക്ഷ്യം കാണുംവരെ നമുക്ക് തുടരാം

കുഞ്ഞുങ്ങളുടെ എസ്എംഎ ചികിത്സയ്ക്ക് കേരളത്തിന്റെ കരുണ തേടിയുള്ള റിപ്പോര്‍ട്ടര്‍ ടിവി ലൈവത്തോണ്‍ രാവിലെ എട്ട് മണിയോടെയാണ് തുടങ്ങിയത്

SMA: കുരുന്നുകൾക്കായി റിപ്പോർട്ടർ ഏറ്റെടുത്ത ദൗത്യത്തിനൊപ്പം അണിനിരന്ന് കേരളം; ലക്ഷ്യം കാണുംവരെ നമുക്ക് തുടരാം
കുരുന്നുകൾ
dot image

കൊച്ചി: ഡേവിഡ് മാഗ്‌നസ്, ഈഥന്‍ മോസസ്, ഒലിവര്‍ ജോനാ…, പൊന്നോമനകളെ ജീവിതത്തിലേക്ക് തിരിച്ച് നടത്താന്‍ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുത്ത ദൗത്യത്തിനൊപ്പം അണിനിരക്കുകയാണ് കേരളം. കോഴിക്കോട് മുക്കം കല്ലുരുട്ടി സ്വദേശികളായ അരുണ്‍-ഷാല്‍മി ദമ്പതികളുടെ മക്കളാണ് ഡേവിഡും ഈഥനും ഒലിവറും. കുഞ്ഞുങ്ങളുടെ എസ്എംഎ ചികിത്സയ്ക്ക് കേരളത്തിന്റെ കരുണ തേടിയുള്ള റിപ്പോര്‍ട്ടര്‍ ടിവി ലൈവത്തോണ്‍ രാവിലെ എട്ട് മണിയോടെയാണ് തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം രണ്ട് കോടി രൂപ നല്‍കുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രംഗത്തെത്തി.

കുട്ടികളുടെ ചികിത്സയ്ക്കായി ഒരു കോടി രൂപയാണ് ജോയ് ആലുക്കാസ് വാദ്ഗാനം ചെയ്തത്.

വിപിഎസ് ഗ്രൂപ്പ് മേധാവി ഷംഷീര്‍ വയലില്‍ പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ കാമ്പയിനൊപ്പം അണി ചേര്‍ന്നു. യുജിഎസ് ഗ്രൂപ്പ് എംഡി അജിത് പാലാട്ട് 2 ലക്ഷം രൂപയും കെന്‍സ ഹോള്‍ഡിങ്‌സും ദയ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍കെ സൂരജും ഒരു ലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ചു. കുട്ടികളുടെ ചികിത്സയ്ക്ക് സഹായം നല്‍കുമെന്ന് മൈജിയും ഉറപ്പ് നല്‍കി.

ഇന്ത്യയിലും വിദേശത്തുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായ എ കെ ഫൈസല്‍ 7,50,000 രൂപ നല്‍കാമെന്ന് അറിയിച്ചു. പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയും മോട്ടിവേഷണല്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രനും അഞ്ച് ലക്ഷം രൂപ വീതവും ഫെഫ്ക സിനി ഡ്രൈവേഴ്‌സ് യൂണിയന്‍ മൂന്ന് ലക്ഷം രൂപയും വികെസി മമ്മദ് കോയ രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. എം എന്‍ അസേസിയേറ്റ്‌സ് എംഡി മുജീബ് റഹ്മാനും ഹോംസ് ഫോര്‍ ബില്‍ഡേഴ്‌സ് എംഡി ഫസലു റഹ്മാനും ഒരു ലക്ഷം രൂപ വീതവും കൈമാറാമെന്ന് അറിയിച്ചു. കൈരളി ടിഎംടി ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് ഒന്നരലക്ഷം രൂപയും യെല്ലോ ക്ലൗഡ് ചെയര്‍മാന്‍ എം ശിവപ്രസാദ് അമ്പതിനായിരം രൂപയും വാഗ്ദാനം ചെയ്തു. ക്രേസ് ബിസ്‌ക്കറ്റ് എംഡി അലിസിയാന്‍ ചോവഞ്ചേരിയും ഡയമണ്ട് പെയിന്റ്‌സിന് വേണ്ടി സ്വപ്നാ സുരേഷും കള്ളാട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ താഹിര്‍ കള്ളാടും നല്ലൊരു തുക വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

കുരുന്നുകളെ ജീവിതത്തിലേക്ക് തിരിച്ചുനടത്താന്‍ ഇനി 9 ദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രതിസന്ധിയുടെ ആ ദൂരം താണ്ടാന്‍ കേരളത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി കെ സൗദ ചെയര്‍മാനും നഗരസഭാ കൗണ്‍സിലര്‍ അനീഫ് മുഹമ്മദ് ജനറല്‍ കണ്‍വീനറും കല്ലുരുട്ടി പള്ളി വികാരി ഫാ സിബിന്‍ കിളിയന്‍പറമ്പില്‍ വൈസ് ചെയര്‍മാനുമായുള്ളതാണ് ചികിത്സാക്കമ്മിറ്റി.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

ഫെഡറല്‍ ബാങ്ക്, ഓമശ്ശേരി ശാഖ
അക്കൗണ്ട് നമ്പര്‍: 21360100162505
IFSC Code:- FDRL0002136

Content Highlights- Reporter TV has launched an initiative to support children affected by Spinal Muscular Atrophy (SMA). People across Kerala have joined the mission, with a call to continue the collective effort until its goal is achieved.

dot image
To advertise here,contact us
dot image