കേരള പൊലീസിന് കിരീടം; തോല്‍പ്പിച്ചത് ബംഗാള്‍ പൊലീസിനെ

75-ാമത് ഓള്‍ ഇന്ത്യ പൊലീസ് ഫുട്‌ബോളിലാണ് കേരളം ചാമ്പ്യന്മാരായത്

കേരള പൊലീസിന് കിരീടം; തോല്‍പ്പിച്ചത് ബംഗാള്‍ പൊലീസിനെ
കിരീടം നേടിയ കേരള പൊലീസ് ടീം
dot image

75-ാത് ഓള്‍ ഇന്ത്യ പൊലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി കേരള പൊലീസ്. ത്രിപുരയിലെ അഗര്‍ത്തലയില്‍ വെച്ച് നടന്ന ഫൈനലില്‍ ബംഗാള്‍ പൊലീസിനെ കീഴടക്കിയാണ് കിരീടം ചൂടിയത്.

38 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സി ഗ്രൂപ്പിലായിരുന്നു കേരളാ പോലീസ്. ആദ്യ മത്സരത്തില്‍ മേഘാലയോട് 1-0 തോല്‍വിയിലായിരുന്നു തുടക്കം. എന്നാല്‍ പിന്നിട് അടിമുടി മാറിയ കേരളാ പൊലീസ് തുടര്‍ച്ചയായി 7 മത്സരങ്ങള്‍ ജയിച്ചു കയറിയയാണ് ചാമ്പ്യന്മാരായത്. ഫൈനലില്‍ ബംഗാളിനെ 3-1 ന് തോല്‍പ്പിച്ച് 7 വര്‍ഷത്തിന് ശേഷം കേരളാ പൊലീസ് ചാമ്പ്യന്മാരാവുകയായിരുന്നു. കേരളത്തിനുവേണ്ടി സജീഷ് ഇരട്ടഗോളടിച്ചു. ബാബിലും ഒരു ഗോള്‍ നേടി.

സിദ്ധിക്ക് കല്ല്യാശ്ശേരിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. അനസ് എടത്തൊടികയാണ് ടെക്‌നിക്കല്‍ ഡയറക്ടര്‍. എംഎസ്പി കമാണ്ടന്റ് സലീം ഐപിഎസ് മാനേജറും മാര്‍ട്ടിന്‍ ഡിക്രൂസ് അസിസ്റ്റന്റ് മാനേജറുമാണ്.

content highlights: Kerala Police Clinch Title, Defeat Bengal Police in Final

dot image
To advertise here,contact us
dot image