ഫുജൈറയിൽ കൈരളി കേരളോത്സവം ഡിസംബർ 5ന്; കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ ആഘോഷപ്പെരുമയും ഒരുമിക്കുന്ന കേരളോത്സവത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും

ഫുജൈറയിൽ കൈരളി കേരളോത്സവം ഡിസംബർ 5ന്; കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും
FACEBOOK
dot image

യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന ‘കൈരളി കേരളോത്സവം 2026’ ഡിസംബർ 5 ശനിയാഴ്ച ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടക്കും. സിപിഐഎം നേതാവ് കെ കെ ശൈലജ പരിപാടി ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ ആഘോഷപ്പെരുമയും ഒരുമിക്കുന്ന കേരളോത്സവത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. പ്രശസ്ത ഗായിക ആര്യ ദയാലും തെനാലി ടെയിൽസ് മ്യൂസിക് ബാൻഡും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ആഘോഷത്തിന്റെ മുഖ്യ ആകർഷണമാകും.

മെഗാ തിരുവാതിര, ഒപ്പന, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ്, വർണാഭമായ ഘോഷയാത്ര എന്നിവയും കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

വിവിധ ഭക്ഷണശാലകൾ, പുസ്തകശാല, നോർക്ക, മലയാളം മിഷൻ രജിസ്ട്രേഷൻ സ്റ്റാളുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കും. ഡിസംബർ 5ന് വൈകുന്നേരം അഞ്ച് മണി മുതൽ പ്രവേശനം ആരംഭിക്കും. റാഫിൾ കൂപ്പൺ മുഖേനയാണ് പ്രവേശനം.

Content Highlights: Kairali Cultural Association Fujairah Unit is organising ‘Kairali Keralolsavam 2026’ as part of UAE National Day celebrations. The event will take place on Saturday, December 5, at Fujairah Expo Centre Grounds, bringing together the Malayali community for the festivities.

dot image
To advertise here,contact us
dot image