ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; രാഷ്ട്രീയ പ്രവേശന അഭ്യൂഹം ശക്തം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍ ബിജെപിയില്‍ ചേര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഷമിയുടെ കൂടിക്കാഴ്ച

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; രാഷ്ട്രീയ പ്രവേശന അഭ്യൂഹം ശക്തം
mohammed shami
dot image

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇന്ന് ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഇതോടെ ഷമിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍ ബിജെപിയില്‍ ചേര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഷമിയുടെ കൂടിക്കാഴ്ച. ബിജെപി ഒബിസി മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവിലേക്ക് പ്രത്യേക ക്ഷണിതാവായാണ് ചഹലിനെ നിയോഗിച്ചിരിക്കുന്നത്. നേരത്തെയും രാഷ്ട്രീയ നേതാക്കളുമായുള്ള ഷമിയുടെ കൂടിക്കാഴ്ചകള്‍ ചര്‍ച്ചയായിരുന്നു. സെപ്റ്റംബറില്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനുമായ ജയന്ത് ചൗധരിയുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അമ്രോഹയില്‍ കായിക സൗകര്യങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചതിന് നന്ദി അറിയിക്കാനാണ് ഷമി എത്തിയതെന്ന് ആര്‍എല്‍ഡി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

mohammed shami
മുഹമ്മദ് ഷമി

ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത് 2025 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. നവംബര്‍ ആറിനാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. 64 ടെസ്റ്റുകളില്‍നിന്ന് 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. ടെസ്റ്റില്‍നിന്ന് വിരമിച്ചെങ്കിലും ഏകദിന, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരുമെന്ന് ഷമി വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുമായാണ് താരം കളിക്കുന്നത്.

Content Highlights: Mohammed Shami meets BJP national president Nitin Nabin in Delhi, sparking speculation about his possible political entry

dot image
To advertise here,contact us
dot image