രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു; 257 ഉപാദ്ധ്യക്ഷ സീറ്റുകളിൽ വിജയം

ശനിയാഴ്ച നടന്ന ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് ബിജെപിക്ക് തിരിച്ചടിയായി

രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു; 257 ഉപാദ്ധ്യക്ഷ സീറ്റുകളിൽ വിജയം
congress flag
dot image

ന്യൂഡല്‍ഹി: രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞടുപ്പുകളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. ശനിയാഴ്ച നടന്ന പഞ്ചായത്ത് സമിതി ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 419 സ്ഥാനങ്ങളില്‍ 257 എണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് 91 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (RLP) 34 സീറ്റുകളും ഭാരത് ആദിവാസി പാര്‍ട്ടി 10 സീറ്റുകളും സിപിഐ (എം) മൂന്ന് സീറ്റുകളും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 23 സീറ്റുകളിലും വിജയിച്ചു. 37 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 418 സീറ്റുകളുടെ ഫലമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. 77 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി

ഉദയ്പൂര്‍, പാലി, ദീഗ് ജില്ലകളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജയ്‌സാല്‍മീര്‍, രാജ്‌സമന്ദ്, സവായ് മധോപൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തി. നേരത്തേ ജില്ലാ പ്രമുഖ്, ഉപജില്ലാ പ്രമുഖ്, പ്രധാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ബിജെപിയെ പിന്നിലാക്കിയിരുന്നു. നവംബര്‍ 20ന് പ്രഖ്യാപിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസ് 3,701 പഞ്ചായത്ത് സമിതി സീറ്റുകളും 599 ജില്ലാ പരിഷത്ത് സീറ്റുകളും നേടിയിരുന്നു.

ശനിയാഴ്ച നടന്ന ഉപപ്രധാന തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ് ബിജെപിക്ക് തിരിച്ചടിയായി. ജില്ലയിലെ ഒന്‍പത് പഞ്ചായത്ത് സമിതികളിലും കോണ്‍ഗ്രസ് വിജയിച്ചു. ഭരത്പൂര്‍ ജില്ലയിലെ ബയാന പഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുഡിയ കുമാരി പാര്‍ട്ടി മാറി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് എതിരില്ലാതെ ഉപാദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ജയ്പൂര്‍ ജില്ലയില്‍ 22 ഉപപ്രധാന സ്ഥാനങ്ങളില്‍ 15 എണ്ണവും കോണ്‍ഗ്രസ് നേടി. ആര്‍എല്‍പി അഞ്ച് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും വിജയം നേടി.

Content Highlights: Congress scores a major victory in Rajasthan Panchayat elections, winning 257 Up-Pradhan posts, while the BJP secures just 91 seats

dot image
To advertise here,contact us
dot image