'വിവാഹം കഴിക്കൂ, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ'; ക്രിസ്ത്യാനികളോട് മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

കുട്ടികളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അമേരിക്കയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണമെന്നും കരോളിന

'വിവാഹം കഴിക്കൂ, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ'; ക്രിസ്ത്യാനികളോട് മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
dot image

വാഷിങ്ടണ്‍: 2035ഓടെ ലോകത്ത് ക്രിസ്ത്യാനികളേക്കാള്‍ മുസ്ലിങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അതിനാല്‍ ക്രിസ്ത്യാനികള്‍ വിവാഹം കഴിക്കാനും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാനും ആഹ്വാനം ചെയ്ത് മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ്. കുട്ടികളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അമേരിക്കയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ലീവിറ്റിന്റെ പ്രതികരണം. 2035ഓടെ ആഗോള മുസ്ലിം ജനസംഖ്യ 257 കോടിയിലെത്തുമെന്നും ക്രിസ്ത്യന്‍ ജനസംഖ്യ 252 കോടിയായിരിക്കുമെന്നുമാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പ്രവചനം. 2020ല്‍ ലോകത്ത് 227 കോടി ക്രിസ്ത്യാനികളും 202 കോടി മുസ്ലിങ്ങളുമുണ്ടായിരുന്നു. രണ്ട് മതവിഭാഗങ്ങളുടെയും ജനസംഖ്യ വര്‍ധിക്കുമെങ്കിലും മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കൂടുതലായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ജനസംഖ്യാ വളര്‍ച്ചയിലെ പ്രധാന കാരണം മതപരിവര്‍ത്തനമല്ലെന്നും ജനനനിരക്കിലെ വ്യത്യാസമാണെന്നും പഠനം വ്യക്തമാക്കുന്നു. 2020-2025 കാലയളവില്‍ മുസ്ലിം സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 3.1 കുട്ടികളാണ്. ക്രിസ്ത്യന്‍ സ്ത്രീകളുടേത് 2.5 കുട്ടികളും മറ്റ് മതവിഭാഗങ്ങളുടേത് 1.6 കുട്ടികളുമാണ്.

karoline leaveitt
കരോളിന്‍ ലീവിറ്റ് കുഞ്ഞിനൊപ്പം

2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ലീവിറ്റ്, രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം പദവി ഒഴിയുകയായിരുന്നു. മാതൃത്വത്തിന്റെ ഉത്തരവാദിത്തവും ഔദ്യോഗിക ചുമതലകളും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിഞ്ഞത്.

Content Highlights: Former White House press secretary Karoline Leavitt urges Christians to marry, have more children and raise them in the church following Pew Research projections that Muslims could become the world's largest religious group by 2035

dot image
To advertise here,contact us
dot image