വികൃതികാണിച്ചതിന് 3 വയസ്സുകാരന്റെ കൈകള്‍ ഷീറ്റുവെച്ച് കൂട്ടിക്കെട്ടി; സംഭവം തമിഴ്‌നാട്ടിലെ പ്രീ-സ്‌കൂളില്‍

ക്ലാസ് മുറിയില്‍ മറ്റ് കുട്ടികളും ഒരു അധ്യാപികയും ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്

വികൃതികാണിച്ചതിന് 3 വയസ്സുകാരന്റെ കൈകള്‍ ഷീറ്റുവെച്ച് കൂട്ടിക്കെട്ടി; സംഭവം തമിഴ്‌നാട്ടിലെ പ്രീ-സ്‌കൂളില്‍
dot image

ചെന്നൈ: തമിഴ്‌നാട് തിരുവാരൂര്‍ ജില്ലയിലെ സ്‌ക്കൂളില്‍ പ്രീ കെജി വിദ്യാര്‍ത്ഥിയായ മൂന്ന് വയസ്സുകാരന്റെ കൈകള്‍ ഷീറ്റില്‍ പൊതിഞ്ഞ് കൂട്ടിക്കെട്ടിയതായി പരാതി. തിരുത്തുറൈപ്പൂണ്ടിയിലെ സ്വകാര്യ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Also Read:

സംഭവത്തില്‍ അധ്യാപികയ്ക്കും വനിതാ അറ്റന്‍ഡര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കുട്ടിയോട് ക്രൂരത കാട്ടിയതിനും ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനുമാണ് ഇരുവര്‍ക്കുമെതിരെ നടപടി. കൈകള്‍ കെട്ടിയ നിലയില്‍ കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും കെട്ടഴിക്കാന്‍ കയര്‍ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുട്ടി കരയുന്നതും കാണാം. ക്ലാസ് മുറിയില്‍ മറ്റ് കുട്ടികളും ഒരു അധ്യാപികയും ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

3 year old boy in tamilnadu pre-school
സിസിടിവിയിൽ പതിഞ്ഞ ദൃശ്യം

കുട്ടി വികൃതി കാണിക്കുകയും അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് വനിതാ അറ്റന്‍ഡര്‍ വിനൈല്‍ ഷീറ്റില്‍ പൊതിഞ്ഞ് കെട്ടിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതിനിടെ കുട്ടി താഴെ വീണതാകാം കണ്ണിന് സമീപം പരിക്കേല്‍ക്കാന്‍ കാരണമായതെന്നാണ് കരുതുന്നത്. കുട്ടി പരിക്കുകളോടെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയും വനിതാ അറ്റന്‍ഡറും അടിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു.

തുടര്‍ന്ന് പിതാവ് സ്‌കൂളിലെത്തി ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം തിരുത്തുറൈപ്പൂണ്ടി പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ അധ്യാപികയെയും വനിതാ അറ്റന്‍ഡറെയും സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

Content Highlights: A three-year-old student was allegedly tied up with a sheet inside a Tamil Nadu private school, leading to police action against a teacher and a woman attendant

dot image
To advertise here,contact us
dot image