'രജനി സാറിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചു, അവങ്കളോടെ പയ്യൻ എപ്പോ നടിക്ക പോറെന്ന് തെരിയിലെ'; മമ്മൂട്ടി

എനിക്ക് 45 ദിവസത്തെ ഷൂട്ടിങ് ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്, പക്ഷേ ഇപ്പോള്‍ 6 മാസമായമെന്നും മമ്മൂട്ടി

'രജനി സാറിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചു, അവങ്കളോടെ പയ്യൻ എപ്പോ നടിക്ക പോറെന്ന് തെരിയിലെ'; മമ്മൂട്ടി
dot image

രാജ്കുമാര്‍ പെരിയസാമിയുടെ സംഗീതത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയങ്കരനുമായ ധനുഷും ഒന്നിക്കുന്ന ചിത്രമാണ് 'ഓം'. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. ഈവന്റില്‍ മമ്മൂട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. രജനികാന്തിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചുവെന്ന് പറഞ്ഞ മമ്മൂട്ടി, ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനുള്ള മോഹവും രസകരമായി പങ്കുവച്ചു.

'ഏഴ് വര്‍ഷത്തിന് ശേഷം ഞാന്‍ അഭിനയിക്കുന്ന തമിഴ് സിനിമയാണ് 'ഓം'.'പേരന്‍പി'ന് ശേഷം ഒരു തമിഴ് പടം ചെയ്യണമെന്ന് കരുതിയിരുന്നു. നിറയെ പേരോട് ചോദിച്ചു. അവരാരും എനിക്ക് അവസരം തന്നില്ല. 'ഓം' ഒരു അവിസ്മരണീയമായ സിനിമയാണ്. ഞാന്‍ രജി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകന്‍ അടുത്തിരിക്കുന്നുണ്ട്. അവന്‍ എപ്പോള്‍ അഭിനയിക്കാന്‍ പോകുന്നെന്ന് അറിയില്ല.

ഇതിലൊരുപാട് കഥകളുണ്ട്. സാധാരണക്കാരുടെ ഒരു മലയോര പശ്ചാത്തലത്തിലുള്ള കഥ, സായ് പല്ലവിയുടെ കഥ, ധനുഷ് സാറിന്റെ കഥ, അങ്ങനെയങ്ങനെ… ഞാന്‍ കഥയൊന്നും പറയാന്‍ പോകുന്നില്ല. എനിക്ക് 45 ദിവസത്തെ ഷൂട്ടിങ് ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്, പക്ഷേ ഇപ്പോള്‍ 6 മാസമായി. രാത്രിയോട് രാത്രിയാണ് ഷൂട്ടിങ്.

കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാന്‍ പറ്റൂ എന്നാണ് അവന്‍ പറയുന്നത്. പിന്നെ എനിക്കെന്ത് ചെയ്യാന്‍ പറ്റും!. ഒന്നും ചെയ്യാന്‍ പറ്റില്ല. പടത്തിലെ അഭിനേതാക്കളില്‍ നിന്ന് എനിക്ക് ചില കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. സായ് പല്ലവിയുടെ ഭാവപ്രകടനങ്ങള്‍ അതിശയകരമാണ്. ധനുഷിന്റെ കഥാപാത്രമാകട്ടെ അസാധാരണവും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും 'ഓമി'ലേത്. സായ് പല്ലവിയെ ഞാന്‍ 'ഹീറോ' എന്ന് വിളിക്കും.

കാരണം, സാധാരണയായി സിനിമകളില്‍ നായകന്മാരാണ് ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ സായ് പല്ലവി ഇതില്‍ ഫൈറ്റ് ചെയ്യുമ്പോള്‍, നായകന്മാര്‍ പോലും തോറ്റ് പോകും. ബ്രൂസ് ലീയെപ്പോലെയാണ് അവര്‍ ഫൈറ്റ് ചെയ്യുന്നത്. എന്റെ സംസാരം ചിലപ്പോള്‍ തമാശയായി തോന്നാം, പക്ഷേ സിനിമ വളരെ സീരിയസ് ആണ്. അത് നിങ്ങളുടെ ഉള്ളു തൊടും'.- മമ്മൂട്ടി പറഞ്ഞു.

Content Highlights: Mammootty speech about Rajinikanth and Dhanush on om pre release event

dot image
To advertise here,contact us
dot image