പരസ്യബോർഡിലെ റോഡ് കണ്ട് തെറ്റിദ്ധരിച്ച് ഡ്രൈവർ ട്രക്ക് ഓടിച്ച് കയറ്റി; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയിൽ അപകടം

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

പരസ്യബോർഡിലെ റോഡ് കണ്ട് തെറ്റിദ്ധരിച്ച് ഡ്രൈവർ ട്രക്ക് ഓടിച്ച് കയറ്റി; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയിൽ അപകടം
dot image

ന്യൂഡല്‍ഹി: കൂറ്റന്‍ പരസ്യ ബോര്‍ഡിലെ റോഡിന്റെ ചിത്രം കണ്ട് യഥാര്‍ത്ഥ റോഡാണെന്ന് തെറ്റിദ്ധരിച്ച് ട്രക്ക് ഡ്രൈവര്‍ വണ്ടി അതിലേക്ക് ഇടിച്ച് കയറ്റി. ഡല്‍ഹി - ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപം വലിയൊരു മ്യൂറല്‍ പെയിന്റിങ് പരസ്യ ബോര്‍ഡാണ് സ്ഥാപിച്ചിരുന്നതെന്നാണ് വിവരം. പെയിന്റിങ് കണ്ടാല്‍ യഥാര്‍ത്ഥ റോഡുമായി അത്രയും സമാനത പുലര്‍ത്തിയിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈവേയുടെ അവസാന ഭാഗത്ത് സ്ഥാപിച്ച പരസ്യ ഫലകമാണിതെന്ന് ഡ്രൈവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. പരസ്യ ഫലകത്തില്‍ ഇടിച്ച് കയറിയ ട്രക്ക് അതിന് പിറകിലെ മതിലിലും ഇടിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു. വാഹനത്തിന്റെ മുന്‍വശം തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. വാഹനത്തിലെ ഡ്രൈവറിന്റെ തിരിച്ചറിയല്‍ വിവരങ്ങളോ ആരോഗ്യസംബന്ധമായ റിപ്പോര്‍ട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കണം, ബില്‍ബോര്‍ഡും യഥാര്‍ത്ഥ ബോര്‍ഡും തമ്മില്‍ എങ്ങനെയാണ് ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുക?, റോഡുകളിലും പാലങ്ങളിലും ഇത്തരം കലാസൃഷ്ടികളുടെ ആവശ്യമുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. അതേസമയം ഡ്രൈവര്‍ സുരക്ഷിതനാണെന്ന് കരുതുന്നുവെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെയെന്നുമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചിട്ടുണ്ട്.

Content Highlights: An accident occurred on the Delhi Dehradun Expressway after a truck driver mistook a road image displayed on an advertisement billboard for an actual road and drove towards it

dot image
To advertise here,contact us
dot image