

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രമുഖ ലാൻഡ്മാർക്കും ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നുമായ കിങ്ഡം സെന്റർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചു. യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുണ്ടായ ആവർത്തിച്ചുള്ള ആക്രമണ ഭീഷണിയെ തുടർന്നാണ് അധികൃതരുടെ ഈ നിർണായക തീരുമാനം.
സുരക്ഷ കണക്കിലെടുത്ത് കിങ്ഡം സെന്ററിൽ പ്രവർത്തിക്കുന്ന മുഴുവൻ ഓഫീസുകളിലെയും ജീവനക്കാരോട് വർക്ക് ഫ്രം ഹോം അഥവാ റിമോട്ട് വർക്കിങ് രീതിയിലേക്ക് മാറാൻ മാനേജ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫീസുകളിലേക്ക് നേരിട്ടെത്തരുതെന്ന് സ്ഥാപനങ്ങൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
റിയാദിലെ അൽ ഉലയ മേഖലയിൽ സ്ഥിതി ചെയ്യുന്ന കിങ്ഡം സെന്റർ 99 നിലകളുള്ള കൂറ്റൻ കെട്ടിടസമുച്ചയമാണ്. നയതന്ത്രപരമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ള ഈ മന്ദിരത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് തൽക്കാലത്തേക്ക് ഓഫീസുകളുടെ പ്രവർത്തനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്.
Content Highlights: Riyadh’s Kingdom Centre has instructed office tenants to work remotely until further notice amid heightened security concerns following repeated attacks on Saudi Arabia. The shopping mall at the building remains open.