

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിക്ക് അപ്പ് വാന് പൊലീസ് ജീപ്പിലേക്ക് പറഞ്ഞു കയറി അപകടം. മ്യൂസിയം പൊലീസ് സ്റ്റേഷനു മുമ്പിലാണ് അപകടം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേര്ക്ക് അപകടത്തില് പരിക്കേറ്റു. അമിതവേഗത്തില് പാഞ്ഞെത്തിയ പിക്ക് അപ്പ് വാന് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര് മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
പിക്ക് അപ്പ് വാന് ഡ്രൈവര്, പൊലീസ് ജീപ്പില് ഉണ്ടായിരുന്ന വനിതാ പൊലീസ്, സ്റ്റേഷനില് എത്തിയ ഒരാള് എന്നിവര്ക്കാണ് പരിക്കുപറ്റിയത്. മൂന്നുപേരും മെഡിക്കല് കോളജിലാണ് ചികിത്സ തേടിയത്. മൂന്നുപേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില് മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. പിക്ക് അപ്പ് വാന് ഡ്രൈവര് നിതിന് രാജിന് എതിരെയാണ് കേസ് എടുത്തത്തത്. ഇയാള് മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A pickup van collided with a police jeep outside Museum Police Station in Thiruvananthapuram around midnight, injuring three people, including a woman police officer. Police said the van was travelling at high speed and that the driver had been drinking. The injured police personnel were admitted to Medical College Hospital.