മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി; ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയെന്ന് ടിഎംസി

ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്നാണ് ടിഎംസി പറയുന്നത്

മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി  പരാതി; ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയെന്ന് ടിഎംസി
dot image

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നതായി ആരോപണം. കൊല്‍ക്കത്ത കാളിഘട്ടില്‍ പൂജാ ഉദ്ഘാടനത്തിനിടെ മമതയ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായെന്നാണ് ടിഎംസിയുടെ ആരോപണം. സംഭവത്തില്‍ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് കാളിഘട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്നാണ് ടിഎംസി പറയുന്നത്. ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരിക്കാമെന്നാണ് ബിജെപിയുടെ ആരോപണം.

മമത ബാനര്‍ജിക്കെതിരെ കത്തികൊണ്ട് ആക്രമണം നടന്നതായാണ് പരാതി. ഇസഡ്+ കാറ്റഗറി സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെയും ടിഎംസി ചോദ്യം ചെയ്തു. ടിഎംസി എംപി സാകേത് ഗോഖലെയാണ് എക്‌സ് പോസ്റ്റിലൂടെ ആരോപണം ഉയര്‍ത്തിക്കാട്ടിയത്. ഡല്‍ഹിയില്‍ വെച്ച് ദീദിയെ അവര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയായിരുന്നോ? പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് നടപടിയെടുക്കുമോ. അമിത് ഷാ ഇതിന് അനുമതി നല്‍കിയിരുന്നോ? ' ഗോഖലെ എക്‌സില്‍ കുറിച്ചു.

Content Highlights: A complaint has alleged an attempt to attack Mamata Banerjee. The Trinamool Congress (TMC) has accused the BJP of orchestrating a conspiracy behind the incident.

dot image
To advertise here,contact us
dot image