

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നിയന്ത്രണങ്ങള്‍ തൻ്റെ മേഖലയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത് ക്രമസമാധാനമത്തിന്റെ പ്രശ്‌നമാണെന്നും അത് തൻ്റെ മേഖലയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ തടയാനായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഡല്‍ഹിയില്‍ നടന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) 33-ാം വാര്‍ഷികാഘോഷ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന നഗരിയില്‍ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്. സിജെപി നേതാക്കള്‍ ആഹ്വാനം ചെയ്ത പ്രതിഷേധം കണക്കിലെടുത്ത്, 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്രം കഴിഞ്ഞ ദിവസം വിന്യസിച്ചിരുന്നത്. 45 മെട്രോ സ്‌റ്റേഷനുകളും അടച്ചിരുന്നു.
ഇന്‍ഡ്യ സഖ്യത്തിന്റെ സമരത്തെക്കുറിച്ചും അവരുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ആവശ്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സുപ്രീം കോടതിയുടെ വാതിലുകള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്ന് ചിഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ ആരോപണണങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉന്നയിക്കാന്‍ അവര്‍ താനുമായി കൂടിക്കാഴ്ച നടത്തുകയല്ല മറിച്ച് പെറ്റീഷനുമായി സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കൂടിക്കാഴ്ച സംബന്ധിച്ച കത്ത് ലഭിച്ചതിന് പിന്നാലെ കൂടിക്കാഴ്ച നടത്താന്‍ കഴിയാത്തതിനെ സംബന്ധിച്ച് എംപിമാരെ അറിയിച്ചിരുന്നു. ഏത് പൗരനും പെറ്റീഷനുമായി നയമപരമായി കോടതിയെ സമീപിക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Chief Justice of India Surya Kant said police restrictions related to protests in Delhi fall under law and order, not his domain. He made the remarks in response to journalists’ questions about restrictions imposed on demonstrations demanding the resignation of Chief Election Commissioner Gyanesh Kumar.