

2027-2029 വര്‍ഷത്തേക്ക് 292.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞ മൂന്ന് വര്‍ഷത്തേക്കാള്‍ ഈ തുകയിലൂടെ 8.3 ശതമാനം കൂടുതല്‍ വളര്‍ച്ച യുഎഇയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, സാമൂഹ്യ സേവനങ്ങള്‍, ജീവിത നിലവാരം, പൗരന്മാരുടെ സ്ഥിരത എന്നിവയ്ക്ക് തന്നെയായിരിക്കും യുഎഇ പ്രാധാന്യം കല്‍പ്പിക്കുകയെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. 2027ലേക്ക് മാത്രമായി പ്രത്യേകമായി 901.1 ബില്യണ്‍ ദിര്‍ഹം മാറ്റിവെച്ചിട്ടുണ്ട്.
ഇതില്‍ 34.7 ബില്യണ്‍ ദിര്‍ഹം സാമൂഹ്യപുരോഗതിക്കും പെന്‍ഷനുമായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി 29.1 ബില്യണ്‍ ദിര്‍ഹവും നിക്ഷേപങ്ങള്‍ക്കായി 5.6 ബില്യണ്‍ ദിര്‍ഹവും ഫെഡറല്‍ ചിലവുകള്‍ക്ക് 17.8 ബില്യണ്‍ ദിര്‍ഹവും അടിസ്ഥാന വിഭവങ്ങള്‍ക്കായി മൂന്ന് ബില്യണ്‍ ദിര്‍ഹവുമാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2026-2028 വര്‍ഷത്തേക്കുള്ള ഏറ്റവും വലിയ ബജറ്റ് തുക ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. 302.7 ബില്യണ്‍ ദിര്‍ഹമായിരുന്നു പ്രഖ്യാപിച്ച തുക.
Content Highlights: UAE Vice President Sheikh Mohammed bin Rashid Al Maktoum has approved a massive AED 292.5 billion federal budget for the 2027–2029 period to drive economic growth and public welfare